തിരുവനന്തപുരത്ത് കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്ന സംഭവം; രണ്ടുപേർ അറസ്‌റ്റിൽ

By Trainee Reporter, Malabar News
goonda attack in Thiruvananthapuram
മണിച്ചൻ
Ajwa Travels

തിരുവനന്തപുരം: ജില്ലയിൽ വീണ്ടും ഗുണ്ടാ ആക്രമണം. ഗുണ്ടാപ്പകയെ തുടർന്ന് കൊലപാതക കേസ് പ്രതിയായ വിഷ്‌ണു എന്ന മണിച്ചനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. തിരുവനന്തപുരം വഴയില ആറാംകല്ലിലെ സ്വകാര്യ ലോഡ്ജിൽ വച്ച് ഇന്നലെ രാത്രിയാണ് സംഭവം. സംഭവത്തിൽ പ്രതികളായ ദീപക് ലാൽ, അരുൺ ജി രാജീവ് എന്നിവരെ പോലീസ് അറസ്‌റ്റ് ചെയ്‌തു.

മദ്യപിക്കുന്നതിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന തിരുമല സ്വദേശിയായ ഹരികുമാറിന് വെട്ടേറ്റിട്ടുണ്ട്. 2011ലെ വഴയില ഇരട്ടക്കൊലപാതക കേസിലെ പ്രതിയാണ് വിഷ്‌ണു. നിരവധി കേസുകളിൽ പ്രതിയായ മണിച്ചനും സുഹൃത്ത് ഹരികുമാറും രണ്ട് ദിവസം മുമ്പാണ് ലോഡ്ജിൽ മുറിയെടുത്തത്.

ഇന്നലെ രാത്രി മദ്യപിക്കാനായി ഇവർക്കൊപ്പം ദീപക് ലാലും അരുണും ഉണ്ടായിരുന്നു. തുടർന്നുണ്ടായ തർക്കത്തിനിടെ മണിച്ചനെയും ഹരികുമാറിനെയും ആക്രമിച്ച ശേഷം പ്രതികൾ ഓടിരക്ഷപ്പെടുകയായിരുന്നു. 2011ലെ വഴയില ഇരട്ടക്കൊലപാതകവുമായി സംഭവത്തിന് ബന്ധമുണ്ടോയെന്ന് വ്യക്‌തമല്ലെന്നും ഇക്കാര്യം പരിശോധിക്കുകയാണെന്നും പോലീസ് അറിയിച്ചു.

Most Read: എയർഇന്ത്യയിൽ പുതിയ നടപടി; ജീവനക്കാരുടെ സ്വയം വിരമിക്കൽ പ്രായം കുറച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE