തൊടുപുഴ: മദ്യം പൊതിഞ്ഞ് നൽകുന്നതിനെ ചൊല്ലി തൊടുപുഴയിലെ ബെവ്‌കോയിൽ കത്തിക്കുത്ത്. മദ്യം വാങ്ങാനെത്തിയ ആൾ മൂന്ന് ജീവനക്കാരെ കുത്തി പരിക്കേൽപിച്ചു. സെയിൽസ് മാനായ എംഎം ജോർജുകുട്ടി, സെക്യൂരിറ്റിമാരായ ആർ ബാബു, കെ കരീം എന്നിവർക്കാണ് കുത്തേറ്റത്. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന ഇവരുടെ ആരോഗ്യനില തൃപ്‌തികരമാണ്.
ആക്രമണത്തിന് ശേഷം പ്രതിയായ മുട്ടം സ്വദേശി ജോസ് ഓടിരക്ഷപെട്ടു. ജീവനക്കാർ പോലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് ഇയാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇപ്പോൾ ജോസിനെ തൊടുപുഴ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.
Also Read: ചികിൽസയിലിരിക്കെ വില്ലേജ് ഓഫിസർ മരിച്ച സംഭവം; ആശുപത്രിയ്‌ക്ക് എതിരെ കേസ്