സഹപ്രവർത്തകയെ കൊല്ലുമെന്ന് ഭീഷണി; ഫാർമസി മാനേജർക്ക് 10,000 ദിർഹം പിഴ

മാനേജർ തന്നെ ജോലിയിൽ നിന്നും പിരിച്ചുവിട്ടെന്നും താമസസ്‌ഥലം നഷ്‌ടമായെന്നും ജീവിക്കാൻ മറ്റ് മാർഗങ്ങൾ ഇല്ലെന്നും യുവതി പരാതിയിൽ പറഞ്ഞു

By Trainee Reporter, Malabar News
Threatened to kill colleague; Pharmacy manager fined Dh10,000

അബുദാബി: യുഎഇയിൽ സഹപ്രവർത്തകയെ ഭീഷണിപ്പെടുത്തിയ ഫാർമസി മാനേജർക്ക് പിഴ ചുമത്തി കോടതി. വ്യക്‌തിപരമായ പ്രശ്‌നങ്ങളെ തുടർന്ന് സഹപ്രവർത്തകയെയും മകനെയും കൊല്ലുമെന്ന് ഫാർമസി മാനേജർ ഭീഷണിപ്പെടുത്തിയിരുന്നു. 10,000 ദിർഹം ആണ് മിസ്‌ഡിമെനേഴ്‌സ് കോടതി പിഴയായി വിധിച്ചത്.

തന്നെയും എട്ട് വയസുള്ള മകനെയും മാനേജർ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി യുവതി പരാതിയിൽ ആരോപിക്കുന്നു. മാനേജർ തന്നെ ജോലിയിൽ നിന്നും പിരിച്ചുവിട്ടെന്നും താമസസ്‌ഥലം നഷ്‌ടമായെന്നും ജീവിക്കാൻ മറ്റ് മാർഗങ്ങൾ ഇല്ലെന്നും യുവതി പരാതിയിൽ പറഞ്ഞു.

കേസ് നടത്താൻ ചിലവായ പണം ഉൾപ്പടെ 75,000 ദിർഹമാണ് യുവതി നഷ്‌ടപരിഹാരമായി ആവശ്യപ്പെട്ടത്. ഫാർമസിസ്‌റ്റായ ജീവനക്കാരിയോട് മാനേജർ പലതവണ മോശമായി പെരുമാറിയെന്നും ഇതേ തുടർന്നുള്ള പ്രശ്‌നങ്ങൾ മൂലം യുവതിയെയും മകനെയും ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പ്രോസിക്യൂഷൻ വാദിച്ചു. തുടർന്ന് ഫാർമസി മാനേജർക്ക് കോടതി 10,000 ദിർഹം പിഴശിക്ഷ വിധിക്കുകയായിരുന്നു.

Most Read: ഗർഭഛിദ്രത്തിൽ അമ്മയുടെ തീരുമാനം പരമപ്രധാനം; ഡെൽഹി ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE