ടിക് ടോക്കിലൂടെ യുവതിയെ ഭീഷണിപ്പെടുത്തി; യുഎഇയിൽ 27കാരൻ അറസ്‌റ്റിൽ

By Desk Reporter, Malabar News
Threatened young woman with tik tok
Ajwa Travels

ഷാര്‍ജ: ടിക് ടോക്കിലൂടെ യുവതിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ 27 വയസുകാരന്‍ അറസ്‌റ്റിൽ. സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന പെണ്‍കുട്ടിക്ക് നേരെ ഇയാള്‍ ഭീഷണി മുഴക്കുകയായിരുന്നു. ഷാര്‍ജ പബ്ളിക് പ്രോസിക്യൂഷനില്‍ യുവതി പരാതി നല്‍കിയതോടെ ഇയാള്‍ക്തെിരെ അറസ്‌റ്റ് വാറണ്ട് പുറപ്പെടുവിച്ചു.

24 മണിക്കൂറിനകം തന്നെ യുവാവ് അറസ്‌റ്റിലായി. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. സാമൂഹിക മാദ്ധ്യമങ്ങളുടെ ദുരുപയോഗം കടുത്ത നിയമ നടപടികള്‍ ക്ഷണിച്ചു വരുത്തുമെന്ന് ഷാര്‍ജ പോലീസ് മുന്നറിയിപ്പ് നല്‍കി.

സാമൂഹിക മാദ്ധ്യമങ്ങളിലൂടെയോ മറ്റേതെങ്കിലും ഓണ്‍ലൈന്‍ സംവിധാനങ്ങളിലൂടെയോ ഒരു വ്യക്‌തിയെ ഭീഷണിപ്പെടുത്തുന്നതും എന്തെങ്കിലുമൊരു പ്രവർത്തി ചെയ്യാനോ ചെയ്യാതിരിക്കാനോ നിര്‍ബന്ധിക്കുന്നതും യുഎഇയിലെ നിയമ പ്രകാരം കുറ്റകരമാണ്.

രണ്ട് വര്‍ഷം ജയില്‍ ശിക്ഷയും രണ്ടര ലക്ഷം ദിര്‍ഹം മുതല്‍ അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. വലിയ കുറ്റകൃത്യങ്ങളാണെങ്കില്‍ ജയില്‍ ശിക്ഷ 10 വര്‍ഷമായി വർധിക്കും.

Most Read:  സ്വീഡൻ ചലച്ചിത്രമേളയിൽ നേട്ടംകൊയ്‌ത് ‘ജോജി’; മികച്ച അന്താരാഷ്‍ട്ര ഫീച്ചർ ഫിലിം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE