മാരക ലഹരി വസ്‌തു‌ക്കളുമായി മൂന്നുപേര്‍ പിടിയില്‍

By Staff Reporter, Malabar News
malabar image_malabar news
Representational Image
Ajwa Travels

കാളികാവ്: ലഹരി വസ്‌തുക്കളുമായി മൂന്നുപേര്‍ പോലീസ് പിടിയില്‍. ചോക്കാട് സ്വദേശികളായ നീലാമ്പ്ര നൗഫല്‍ബാബു (40), വടക്കുംപറമ്പന്‍ ആഷിഫ് (25), നെച്ചിയില്‍ ജിതിന്‍ (28) എന്നിവരെയാണ് മാരക എം.ഡി.എം.എ. ലഹരി വസ്‌തുക്കളുമായി കാളികാവ് പോലീസ് പിടികൂടിയത്. ഇതിന് അന്താരാഷ്‌ട്ര വിപണിയില്‍ സ്വര്‍ണത്തേക്കാള്‍ വിലവരും.

ചോക്കാട് വിത്തുഫാമിന് സമീപത്തു വെച്ചാണ് മൂവര്‍സംഘം പോലീസ് പിടിയിലായത്. 20 ഗ്രാം ലഹരിവസ്‌തുവാണ് ഇവരില്‍ നിന്ന് പോലീസ് കണ്ടെടുത്തത്. ലഹരിവസ്‌ കടത്താന്‍ ഉപയോഗിച്ചിരുന്ന ജീപ്പില്‍ അതിസൂക്ഷ്‌മമായ അറകള്‍ അടക്കമുള്ള സംവിധാനങ്ങളും ഒരുക്കിയിരുന്നതായി പോലീസ് കണ്ടെത്തി.

നേരത്തേ കഞ്ചാവ്, എം.ഡി.എം.എ. കേസുകളിലെ പ്രതിയാണ് പിടിയിലായ നൗഫല്‍ബാബു. ഇയാള്‍ ഈ കുറ്റത്തിന് വിദേശത്തും ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

കാളികാവ് പോലീസ് ഇൻസ്‌പെക്റ്റർ പി. ജ്യോതീന്ദ്ര കുമാറിന്റെ നിര്‍ദേശപ്രകാരം എസ്.ഐ വി. വിവേക്, എ.എസ്.ഐ പ്രദീപ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ചന്ദ്രശേഖരന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

മലയാളികള്‍ക്കിടയില്‍ ‘ഐസ്‌മിത്ത്’ എന്നറിയപ്പെടുന്ന എം.ഡി.എം.എ. ബെംഗളൂരുവില്‍ നിന്നാണ് ലഭിക്കുന്നതെന്നാണ് പ്രതികള്‍ പറയുന്നത്. ലഹരി ഉപയോഗിക്കുന്നവര്‍ക്ക് ചെയ്യുന്ന പ്രവൃത്തി മടുപ്പില്ലാതെ ആറുമണിക്കൂറോളം തുടരാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത.

കൂടാതെ ലൈംഗിക ഉത്തേജക വസ്‌തുവായും എം.ഡി.എം.എ. ഉപയോഗിക്കുന്നുണ്ട്. ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്ന ഈ ലഹരിവസ്‌വിന്റെ ഉപയോഗം സുഷുമ്‌നാഡി, കരള്‍ എന്നിവയെയാണ് പ്രധാനമായും ബാധിക്കുന്നത്.

Malabar News: കാസര്‍ഗോഡ് അതിര്‍ത്തി ചെക്ക് പോസ്‌റ്റുകളില്‍ പരിശോധന പുനരാരംഭിക്കാന്‍ തീരുമാനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE