തിരുവനന്തപുരം: മൂന്ന് പുതിയ ട്രെയിനുകൾ കൂടി സ്പെഷ്യലായി ഓടിക്കാൻ റെയിൽവേ ബോർഡ് അനുമതി ലഭിച്ചു. നാഗർകോവിൽ– മംഗളൂരു പരശുറാം എക്സ്പ്രസ്, കണ്ണൂർ– കോയമ്പത്തൂർ എക്സ്പ്രസ്, ഗുരുവായൂർ– പുനലൂർ എക്സ്പ്രസ് എന്നിവ സ്പെഷ്യലായി ഓടിക്കാനാണ് അനുമതി.
ഇതിൽ ഗുരുവായൂർ ട്രെയിനിനു നേരത്തെ അനുമതി ലഭിച്ചിരുന്നെങ്കിലും കോച്ചുകളുടെ കുറവു മൂലം സർവീസ് ആരംഭിച്ചിരുന്നില്ല. കോച്ചുകളുടെ വാർഷിക അറ്റകുറ്റപ്പണി നടത്തുന്നതിൽ മെക്കാനിക്കൽ വിഭാഗം സമയക്രമം പാലിക്കാത്തതാണു കോച്ച് ക്ഷാമത്തിന് കാരണം. ട്രെയിനുകൾ വൈകാതെ സർവീസ് ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു.
Read Also: സംസ്ഥാനത്ത് ‘ഓപ്പറേഷന് സ്ക്രീന്‍’ നിര്‍ത്തിവെച്ചു