72 ദിവസത്തിന് ശേഷം തിരികെ ജീവിതത്തിലേക്ക്; ഈ അതിജീവനം എല്ലാവര്‍ക്കും മാതൃക

By Team Member, Malabar News
Malabarnews_covid recovery
Representational image
Ajwa Travels

കൊല്ലം : കോവിഡ് ചികിത്സ രംഗത്ത് പുത്തന്‍ പ്രതീക്ഷ നല്‍കുന്നതാണ് ടൈറ്റസിന്റെ അതിജീവനം. 72 ദിവസത്തെ കോവിഡ് ചികിത്സക്ക് ശേഷം തിരികെ ജീവിതത്തിലേക്ക് വന്നിരിക്കുകയാണ് കൊല്ലം ശാസ്‌താംകോട്ട സ്വദേശിയായ ടൈറ്റസ്. 72 ദിവസത്തെ കോവിഡ് ജീവിതത്തിനിടയില്‍ 43 ദിവസങ്ങള്‍ വെന്റിലേറ്ററിലും 20 ദിവസങ്ങള്‍ കോമയിലും ആയിരുന്നു ടൈറ്റസ്. അവിടെ നിന്നും പുതിയ ജീവിതത്തിലേക്ക് വന്ന ടൈറ്റസ് നല്‍കുന്നത് കോവിഡിനെ പൊരുതി തോല്‍പ്പിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയാണ്. ടൈറ്റസ് കോവിഡിനെ പൊരുതി തോല്‍പ്പിച്ചത് വലിയ കാര്യമാണെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞ ജൂലായ് ആറാം തീയതിയാണ് കൊല്ലത്തെ മത്സ്യ വില്‍പ്പന തൊഴിലാളിയായ ടൈറ്റസിന് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇദ്ദേഹത്തെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ വച്ച് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് പിന്നീടുള്ള ദിവസങ്ങളില്‍ ടൈറ്റസിന്റെ ജീവന്‍ നിലനിര്‍ത്തിയത്. വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന ടൈറ്റസ് കോമയില്‍ ആയെങ്കിലും ആശുപത്രി അധികൃതര്‍ പ്രതീക്ഷ കൈവിടാതെ അദ്ദേഹത്തിന്റെ ചികിത്സ തുടര്‍ന്നു.

Read also : അധിക്ഷേപങ്ങള്‍ക്ക് മറുപടിയായി ‘കളം’

തുടര്‍ന്ന് ടൈറ്റസിന് കോവിഡ് നെഗറ്റീവ് സ്ഥിരീകരിച്ചെങ്കിലും അദ്ദേഹത്തിന്റെ ആന്തരികാവയവങ്ങളെ കോവിഡ് ഗുരുതരമായി തന്നെ ബാധിച്ചിരുന്നു. ഇക്കാലയളവില്‍ മരുന്നും മറ്റും ഉയര്‍ന്ന അളവില്‍ നല്‍കിയതിനെ തുടര്‍ന്ന് 30 തവണ ഡയാലിസിസ് നടത്തി. ഒടുവില്‍ ഓഗസ്റ്റ് 17 നു ടൈറ്റസിനെ വെന്റിലേറ്ററില്‍ നിന്നും തുടര്‍ന്ന് 21 ആം തീയതിയോടെ അദ്ദേഹത്തെ ഐസിയുവില്‍ നിന്നും റൂമിലേക്കും മാറ്റി. ചലനശേഷിയും സംസാരശേഷിയും നഷ്ടമായിരുന്ന ടൈറ്റസിന് ഫിസിയോതെറാപ്പി ചെയ്‌ത്‌ ചലനശേഷിയും സംസാരശേഷിയും വീണ്ടെടുത്തു. അങ്ങനെ നീണ്ട 72 ദിവസത്തെ ചികിത്സക്കൊടുവിലാണ് ടൈറ്റസ് കോവിഡിനെ പൊരുതി തോല്‍പ്പിച്ച് പുതിയ ജീവിതത്തിലേക്ക് തിരികെയെത്തിയത്.

72 ദിവസം കൊണ്ട് ടൈറ്റസ് കോവിഡിനെ പൊരുതി തോല്‍പ്പിച്ചത് വളരെ വലിയ കാര്യമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഒപ്പം തന്നെ ഇത്രനാളും ആരോഗ്യ പ്രവര്‍ത്തകര്‍ ടൈറ്റസിന്റെ ജീവന്‍ സംരക്ഷിക്കാനായി പൊരുതിയത് വലിയ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് അതിജീവനത്തില്‍ വലിയൊരു മാതൃകയായത് കൊണ്ടാണ് ഇക്കാര്യം എടുത്തു പറഞ്ഞതെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍ രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Read also : കണ്ണൂരില്‍ കരിങ്കല്‍ ക്വാറികള്‍ മത്സ്യ വളര്‍ത്തു കേന്ദ്രങ്ങളാവുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE