ഇന്ന് വാക്‌സിന്‍ നല്‍കിയത് 6.44 ലക്ഷം പേര്‍ക്ക്; ആരോഗ്യമന്ത്രി

By Staff Reporter, Malabar News
covid vaccination
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് 6,44,030 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 1939 വാക്‌സിന്‍ കേന്ദ്രങ്ങളാണ് ഇന്നുണ്ടായിരുന്നത്. ഇതിൽ 1555 സര്‍ക്കാര്‍ കേന്ദ്രങ്ങളും 384 സ്വകാര്യ കേന്ദ്രങ്ങളും ഉൾപ്പെടും.

ഇതിന് മുമ്പ് 4 ദിവസം 5 ലക്ഷത്തിലധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കാനായതായി മന്ത്രി പറഞ്ഞു. ജൂലൈ 30ന് 5,15,244, ഓഗസ്‌റ്റ് 13ന് 5,60,515, ഓഗസ്‌റ്റ് 14ന് 5,28,321, സെപ്റ്റംബര്‍ 7ന് 7,78,626 എന്നിങ്ങനെയാണ് നേരത്തെ 5 ലക്ഷത്തിന് മുകളില്‍ വാക്‌സിന്‍ നല്‍കിയത്.

സംസ്‌ഥാനത്ത് ഇതുവരെ ആകെ ഒന്നും രണ്ടും ഡോസ് ഉള്‍പ്പടെ 3,14,17,773 ഡോസ് വാക്‌സിനാണ് നല്‍കിയത്. അതില്‍ 2,26,24,309 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 87,93,464 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്; മന്ത്രി പറഞ്ഞു.

ഇതുവരെയായി വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 78.83 ശതമാനം പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 30.64 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും നല്‍കിയെന്നും ആരോഗ്യമന്ത്രി അറിയിച്ചു. 2021ലെ എസ്‌റ്റിമേറ്റ് ജനസംഖ്യ പ്രകാരം 63.91 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 24.84 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്.

Most Read: ജലീലിനെ ഞാൻ തള്ളിയിട്ടില്ല, അദ്ദേഹം സിപിഎമ്മിന്റെ നല്ല സഹയാത്രികൻ; മുഖ്യമന്ത്രി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE