ഇന്ന് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 18,450 ആരോഗ്യ പ്രവര്‍ത്തകര്‍

By Desk Reporter, Malabar News
Covid-Vaccine
Representational Image

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് 18,450 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 വാക്‌സിനേഷന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ. കോവിഡ് വാക്‌സിനേഷന്‍ വര്‍ധിപ്പിക്കാന്‍ ആവിഷ്‌കരിച്ച ആക്ഷന്‍ പ്ളാനിന്റെ ഭാഗമായി വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം 249 വരെയാക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇന്ന് 227 കേന്ദ്രങ്ങളിലാണ് വാക്‌സിനേഷന്‍ നടന്നത്.

തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളുള്ളത്; 25 കേന്ദ്രങ്ങൾ. ആലപ്പുഴ- 15, എറണാകുളം- 21, ഇടുക്കി- 12, കണ്ണൂര്‍- 15, കാസര്‍ഗോഡ്- 14, കൊല്ലം- 14, കോട്ടയം- 16, കോഴിക്കോട്- 16, മലപ്പുറം- 12, പാലക്കാട്- 14, പത്തനംതിട്ട- 25, തിരുവനന്തപുരം- 25, തൃശൂര്‍- 19, വയനാട്- 9 എന്നിങ്ങനെയാണ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍.

തൃശൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വാക്‌സിന്‍ സ്വീകരിച്ചത്; 2124 പേർ . ആലപ്പുഴ- 1186, എറണാകുളം- 1796, ഇടുക്കി- 883, കണ്ണൂര്‍- 1390, കാസര്‍ഗോഡ്- 819, കൊല്ലം- 1169, കോട്ടയം- 1484, കോഴിക്കോട്- 1371, മലപ്പുറം- 876, പാലക്കാട്- 1313, പത്തനംതിട്ട- 1594, തിരുവനന്തപുരം- 1739, തൃശൂര്‍- 2124, വയനാട്- 706 എന്നിങ്ങനെയാണ് ഇന്ന് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം.

ശനിയാഴ്‌ച 80 കേന്ദ്രങ്ങളിലായി 6236 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ നല്‍കി. ഇതോടെ ആകെ 72,530 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്‌സിന്‍ സ്വീകരിച്ചത്.

സംസ്‌ഥാനത്താകെ ആരോഗ്യ പ്രവര്‍ത്തകരും കോവിഡ് മുന്നണി പോരാളികളും ഉൾപ്പടെ 4,97,441 പേരാണ് രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്. സര്‍ക്കാര്‍ മേഖലയിലെ 1,89,100 പേരും സ്വകാര്യ മേഖലയിലെ 2,09,991 പേരും ഉൾപ്പടെ 3,99,091 ആരോഗ്യ പ്രവര്‍ത്തകരാണ് രജിസ്‌റ്റർ ചെയ്‌തത്‌.

ഇതുകൂടാതെ 2965 കേന്ദ്ര ആരോഗ്യ പ്രവര്‍ത്തകരും രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. ഇപ്പോള്‍ കോവിഡ് മുന്നണി പോരാളികളുടെ രജിസ്‌ട്രേഷനാണ് നടക്കുന്നത്. 75,592 ആഭ്യന്തര വകുപ്പിലെ ജീവനക്കാരും, 6,600 മുന്‍സിപ്പല്‍ വര്‍ക്കര്‍മാരും, 13,193 റവന്യൂ വകുപ്പ് ജീവനക്കാരും രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്.

Also Read:  വൈറസ് വ്യാപനം നിയന്ത്രിക്കാൻ കർശന നടപടികൾ ആവശ്യം; നിർദ്ദേശങ്ങളുമായി ഐഎംഎ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE