കോവിഡ് ബാധിതരുടെ എണ്ണം 25,000 കടന്ന് കാസര്‍ഗോഡ് ജില്ല

By Team Member, Malabar News
covid in kasargod
Representational image
Ajwa Travels

കാസര്‍ഗോഡ് : ജില്ലയില്‍ കോവിഡ് ബാധിതരായ ആകെ ആളുകളുടെ എണ്ണം 25,000 കടന്നു. കഴിഞ്ഞ ദിവസം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്‌ത കോവിഡ് കേസുകള്‍ കൂടി പരിഗണിക്കുമ്പോഴാണ് കോവിഡ് രോഗികളുടെ എണ്ണം ജില്ലയില്‍ കാല്‍ലക്ഷം കടന്നത്. കഴിഞ്ഞ ദിവസം ജില്ലയില്‍ 92 പേര്‍ക്ക് കൂടിയാണ് കോവിഡ് സ്‌ഥിരീകരിച്ചത്. നിലവില്‍ ജില്ലയില്‍ കോവിഡ് ബാധിതരായ ആകെ ആളുകളുടെ എണ്ണം 25,012 ആയി ഉയര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസം ജില്ലയില്‍ രോഗബാധിതരായി ചികിൽസയില്‍ കഴിഞ്ഞിരുന്ന 35 പേര്‍ കൂടി രോഗമുക്‌തി നേടിയതോടെ ജില്ലയിലെ ആകെ രോഗമുക്‌തരുടെ എണ്ണം 23,989 ആയി ഉയര്‍ന്നു. നിലവില്‍ ജില്ലയില്‍ ചികിൽസയില്‍ കഴിയുന്ന ആളുകളുടെ എണ്ണം 761 ആണ്. ഇവരില്‍ 542 പേര്‍ വീടുകളിലാണ് ചികില്‍സയില്‍ കഴിയുന്നത്.

നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 5,734 ആണ്. 370 ആളുകളുടെ പരിശോധന ഫലം കൂടി ഇനിയും ജില്ലയില്‍ ലഭിക്കാനുണ്ട്. ജില്ലയില്‍ ഇതുവരെ 263 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

Read also : ആദ്യഘട്ട വാക്‌സിന്‍ വിതരണം; ജില്ലയില്‍ വാക്‌സിന്‍ എത്തിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE