പ്രഭാത സവാരിക്കിടെ ട്രെയിൻ തട്ടി; ജില്ലയിൽ യുവാവ് മരിച്ചു

By Team Member, Malabar News
Malappuram News
Ajwa Travels

മലപ്പുറം: ജില്ലയിലെ തിരൂരിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു. തിരൂര്‍ പരന്നേക്കാട് സ്വദേശി അജിത് കുമാര്‍(24) ആണ് മരിച്ചത്. ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം ഉണ്ടായത്. പ്രഭാത സവാരിക്ക് പോകുന്നതിനിടെ പാളം മുറിച്ചു കടക്കുമ്പോഴാണ് അപകടം ഉണ്ടായത്.

പാളം മുറിച്ചു കടക്കുമ്പോൾ അജിത് ഇയർഫോൺ ഉപയോഗിച്ചിരുന്നതായി റെയിൽവേ പോലീസ് വ്യക്‌തമാക്കി. ഇതാണ് അപകടം ഉണ്ടാകാൻ കാരണമായതെന്നും അധികൃതർ കൂട്ടിച്ചേർത്തു. പാളം മുറിച്ചു കടക്കുന്നതിനിടെ ഗുഡ്‌സ് ട്രെയിനാണ് അജിത്തിനെ തട്ടിയത്. നിലവിൽ മൃതദേഹം മലപ്പുറം ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Read also: പറമ്പിക്കുളം കടുവ സങ്കേതം; സഞ്ചാരികൾക്ക് തിങ്കളാഴ്‌ച മുതൽ പ്രവേശനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE