കൊച്ചി: എറണാകുളം കമ്മീഷണർ ഓഫീസിൽ സമരം ചെയ്യാനെത്തിയ ട്രാൻസ്ജെൻഡേഴ്‌സ് അറസ്‌റ്റിൽ. ഗുണ്ടാ ആക്രമണത്തിൽ പ്രതിഷേധിച്ച് സമരം ചെയ്യാനെത്തിയ ഇടപ്പള്ളി സ്വദേശി താരയെയും സുഹൃത്തുക്കളായ രണ്ട് പേരെയുമാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്.
Also Read: കസ്‌റ്റംസിന് അനുമതി; എം ശിവശങ്കറിനെ 16 ന് ചോദ്യം ചെയ്യും
ഗുണ്ടകൾ വീട് കയറി ആക്രമിക്കുന്നുവെന്ന പരാതിയുമായി നിരവധി തവണ ഇവർ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, പരാതിയിൽ ഫലമില്ലാതാവുകയും അക്രമങ്ങൾ തുടർ കഥയാവുകയും ചെയ്‌ത സാഹചര്യത്തിലാണ് ഇവർ കമ്മീഷണർ ഓഫീസിൽ പ്രതിഷേധവുമായി എത്തിയത്. മുമ്പ് എറണാകുളം കസബ പോലീസ് സ്‌റ്റേഷനിൽ ട്രാൻസ്‌ജെൻഡർ യുവതി ആത്‌മഹത്യക്ക് ശ്രമിച്ചതും വിവാദമായിരുന്നു.