രാജ്യത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ തിരക്ക് കൂടുന്നു; അപകടകരമെന്ന് കേന്ദ്രം

By Team Member, Malabar News
Lav Agarwal
ലവ് അഗർവാൾ
Ajwa Travels

ന്യൂഡെൽഹി : കോവിഡ് ലോക്ക്ഡൗണിൽ ഇളവുകൾ നൽകിയതിന് പിന്നാലെ രാജ്യത്തെ ഹിൽ സ്‌റ്റേഷനുകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നുവെന്ന് വ്യക്‌തമാക്കി കേന്ദ്രം. എന്നാൽ രാജ്യത്ത് ഇപ്പോഴും കോവിഡിന്റെ രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്നും, ആളുകൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണെന്നും അധികൃതർ വ്യക്‌തമാക്കി. കേന്ദ്ര ആരോഗ്യമന്ത്രാലയ സെക്രട്ടറി ലവ് അഗർവാളാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

കോവിഡിനെ തുടർന്ന് നീണ്ട നാളുകൾ അടച്ചു പൂട്ടിയിരുന്നതിന്റെ മടുപ്പ് ഒഴിവാക്കുന്നതിനായി നിലവിൽ ആളുകൾ നിരന്തരം യാത്രകളിൽ ഏർപ്പെടുകയാണ്. മണാലി, മുസൂരി, ഷിംല, ഡെല്‍ഹി ദാദര്‍ മാര്‍ക്കറ്റ് തുടങ്ങി നിരവധി സ്‌ഥലങ്ങളിലാണ് വിനോദസഞ്ചാരികളുടെ എണ്ണം പ്രതിദിനം ഉയരുന്നത്. ഇവിടങ്ങളിൽ ഉണ്ടാകുന്ന വലിയ ആൾക്കൂട്ടങ്ങൾ വളരെയധികം അപകടകരമാണെന്നും, കോവിഡിനെതിരെയുള്ള ജാഗ്രത കൈവിടരുതെന്നും അധികൃതർ വ്യക്‌തമാക്കി.

രോഗവ്യാപന സാധ്യത ഇപ്പോഴും നമുക്ക് ചുറ്റും നിലനിൽക്കുന്നുണ്ട്. അതിനെ പ്രതിരോധിക്കാനുള്ള നടപടികളാണ് നിലവിൽ ജനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടത്. നിലവിൽ രാജ്യത്ത് രോഗികളുടെ എണ്ണത്തില്‍ മുപ്പത് ശതമാനത്തോളം കുറവുണ്ടായിട്ടുണ്ട്. എന്നാൽ മിക്ക സംസ്‌ഥാനങ്ങളിൽ ഇപ്പോഴും കോവിഡ് കേസുകളിൽ വർധന തുടരുകയാണെന്നും, അതിനാൽ ആളുകൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും കേന്ദ്രം വ്യക്‌തമാക്കി.

Read also : 14കാരി പീഡനത്തിന് ഇരയായ സംഭവം; ഒരാൾ കൂടി അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE