യാത്രാ നിയന്ത്രണങ്ങൾ കർശനം; പൊറുതിമുട്ടി കേരളത്തിലേക്കുള്ള യാത്രക്കാർ 

By Team Member, Malabar News
Travel Restrictions

തിരുവനന്തപുരം : ഇതര സംസ്‌ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് എത്തുന്ന യാത്രക്കാർക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളിൽ ഇളവ് നൽകണമെന്ന ആവശ്യം ശക്‌തമാകുന്നു. നിലവിൽ 2 ഡോസ് വാക്‌സിൻ സ്വീകരിച്ച ആളുകൾക്ക് പോലും ആർടിപിസിആർ പരിശോധന ഫലം ഇല്ലാതെ കേരളത്തിൽ പ്രവേശിക്കാൻ സാധിക്കില്ല.

കർണാടക, തമിഴ്‌നാട് എന്നീ സംസ്‌ഥാനങ്ങളിൽ ഉൾപ്പടെ ഒരു ഡോസ് വാക്‌സിൻ സ്വീകരിച്ചതിന്റെ രേഖ ഉണ്ടെങ്കിൽ പ്രവേശനം അനുവദിക്കുന്ന സാഹചര്യത്തിലാണ് കേരളത്തിലെ കർശന നിയന്ത്രണം യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നത്. വാക്‌സിൻ എടുത്ത ആളുകൾ പോലും ആർടിപിസിആർ ഫലം ഹാജരാക്കുകയും, നാട്ടിലെത്തിയാൽ ക്വാറന്റെയ്‌നിൽ കഴിയുകയും വേണം. കൂടാതെ മിക്കപ്പോഴും ഉദ്യോഗസ്‌ഥർക്ക്‌ പോലും ഈ നിയന്ത്രണങ്ങളെ പറ്റി വ്യക്‌തമായ ധാരണ ഇല്ലെന്ന് യാത്രക്കാർ പറയുന്നു.

നിലവിൽ കർണാടകയിലേക്കും മറ്റും ജോലിക്കായും കൃഷി ആവശ്യങ്ങൾക്കായും അടിക്കടി വന്നു മടങ്ങുന്നവർക്ക് ആർടിപിസിആർ പരിശോധന ഇടക്കിടെ നടത്തേണ്ടി വരുന്നത് വലിയ ബാധ്യതയാകുകയാണ്. അതിനാൽ തന്നെ നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തി സർക്കാർ ഉടൻ തന്നെ മാർഗ നിർദ്ദേശം പുറത്തിറക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.

Read also : പരീക്ഷകൾക്ക് മാറ്റമില്ല; നിർദ്ദേശം തള്ളി സാങ്കേതിക സർവകലാശാല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE