നാളെ അർധരാത്രി മുതൽ സംസ്‌ഥാനത്ത്‌ ട്രോളിങ് നിരോധനം

By Trainee Reporter, Malabar News
trawling ban Kerala
Representational image
Ajwa Travels

കൊച്ചി: സംസ്‌ഥാനത്ത്‌ നാളെ അർധരാത്രി മുതൽ ട്രോളിങ് നിരോധനം നിലവിൽ വരും. കോവിഡ് വ്യാപനവും അടച്ചിടലും ഇന്ധനവില വർധനവും ഉൾപ്പടെയുള്ള പ്രതിസന്ധികൾക്ക് ഇടയിലാണ് ട്രോളിങ് നിരോധനം.  ജൂൺ 9 അർധരാത്രി മുതൽ ജൂലൈ 31 അർധരാത്രി വരെ 52 ദിവസത്തേക്കാണ് ട്രോളിങ് നിരോധനം ഏർപ്പെടുത്തുക. അതേസമയം, പരമ്പരാഗത വള്ളങ്ങളിൽ മീൻപിടിക്കുന്നവർക്ക് വിലക്കില്ല.

ഡീസലിന്റെ വിലക്കയറ്റവും മീനിന്റെ ലഭ്യതക്കുറവും മൂലം ഒട്ടേറെ ബോട്ടുകൾ കടലിൽ പോകാതെയായി. ട്രോളിങ് നിരോധനം കഴിയുമ്പോഴേക്കും സർക്കാർ ഇന്ധന സബ്‌സിഡി നൽകിയില്ലെങ്കിൽ പിടിച്ചുനിൽക്കാൻ കഴിയില്ലെന്ന് ബോട്ടുടമകളും പറയുന്നു. പ്രതിസന്ധി മറികടക്കാൻ സർക്കാർ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് മൽസ്യബന്ധന തൊഴിലാളികൾ.

Read also: കോവിഡ് പിടിമുറുക്കുമ്പോഴും അലസത തുടർന്ന് ജനം; ജില്ലയിൽ രജിസ്‌റ്റർ ചെയ്‌തത്‌ 1.8 ലക്ഷം കേസുകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE