കൊല്ലം: കടക്കല്‍ താലൂക്ക് ആശുപത്രിയിൽ ചികിൽസാപിഴവു മൂലം നവജാതശിശു മരിച്ചതായി പരാതി. ചിതറ സ്വദേശികളായ ഗോപകുമാര്‍, സിമി ദമ്പതികളുടെ ഒരു ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. എന്നാൽ ചികിൽസാപിഴവ് ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം.
കഴിഞ്ഞ 16നാണ് പ്രസവത്തിനായി സിമിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗര്‍ഭപാത്രത്തിനുള്ളില്‍ വെച്ച് കുട്ടിക്ക് പ്രശ്‌നങ്ങളുണ്ടെന്ന് അന്നുതന്നെ മനസിലാക്കിയിട്ടും ഡോക്‌ടർമാർ ശസ്‌ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുക്കാൻ തയ്യാറായില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.
പതിനെട്ടാം തീയതി മാത്രമാണ് ശസ്‌ത്രക്രിയയിലൂടെ കുട്ടിയെ പുറത്തെടുത്തത്. കുഞ്ഞിന്റെ ആരോഗ്യം മോശമായതോടെ എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ വെച്ചായിരുന്നു കുഞ്ഞിന്റെ മരണം സംഭവിച്ചത്.
അതേസമയം ശസ്‌ത്രക്രിയയിലൂടെ കുട്ടിയെ പുറത്തെടുപ്പോള്‍ തന്നെ ഹൃദയമിടിപ്പ് കൂടുതലായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. ഇതോടെ കുഞ്ഞിനെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു എന്നും സംഭവത്തില്‍ വീഴ്‌ച ഉണ്ടായിട്ടില്ലെന്നും താലൂക്ക് ആശുപത്രി അധികൃതര്‍ അവകാശപ്പെട്ടു.
കുറ്റക്കാര്‍ക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് കുടുംബം പരാതി നല്‍കിയിട്ടുണ്ട്.
Most Read: നടിയെ ആക്രമിച്ച കേസ്; ദിലീപിനെ ഇന്ന് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും