തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ഇറാനെ ആക്രമിക്കാൻ ട്രംപ് പദ്ധതിയിട്ടു; റിപ്പോർട്ട്

By Desk Reporter, Malabar News
Donald-Trump_2020-Nov-17
Ajwa Travels

വാഷിംഗ്‌ടൺ: യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിന് പിന്നാലെ ഇറാന്റെ ആണവകേന്ദ്രം ആക്രമിക്കാൻ ട്രംപ് പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ഓവല്‍ ഓഫീസില്‍ കഴിഞ്ഞ വ്യാഴാഴ്‌ച ചേർന്ന യോഗത്തിൽ സുരക്ഷാ ഉപദേഷ്‌ടാക്കളോട് ഇതിന്റെ സാധ്യത തേടിയെന്നാണ് ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ, യോഗത്തില്‍ മുതിര്‍ന്ന ഉപദേശകര്‍ ട്രംപിന്റെ നിര്‍ദേശത്തെ എതിര്‍ക്കുകയായിരുന്നു. വാര്‍ത്ത ഔദ്യോഗിക വൃത്തങ്ങള്‍ സ്‌ഥിരീകരിച്ചെങ്കിലും വൈറ്റ്ഹൗസ് പ്രതികരിച്ചിട്ടില്ല.

വൈസ് പ്രസിഡണ്ട് മൈക്ക് പെൻസ്, വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ, പ്രതിരോധ സെക്രട്ടറി ക്രിസ്‌റ്റഫർ സി മില്ലർ, സംയുക്‌ത സേനാധ്യക്ഷൻ ജനറൽ മാർക്ക് എ മില്ലി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തിരുന്നു.

എന്നാല്‍, ട്രംപിന്റെ ആവശ്യം നടപ്പാക്കാനാകില്ലെന്ന് യോഗം തീരുമാനിച്ചു. ഇറാനെ ആക്രമിക്കുന്നത് വ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്നും സാഹചര്യം അനുകൂലമല്ലെന്നും ഉപദേശകര്‍ പറഞ്ഞു.

Also Read:  കമല ഹാരിസിനെതിരെ വിദ്വേഷ പരാമര്‍ശം; പേജുകള്‍ നീക്കം ചെയ്‌ത്‌ ഫേസ്ബുക്ക്

ഇറാൻ വൻതോതിൽ ആണവായുധങ്ങൾ ശേഖരിക്കുന്നതായി അന്താരാഷ്‌ട്ര നിരീക്ഷകർ റിപ്പോർട്ട് നൽകിയിരുന്നു. ഇതു പരിഗണിച്ചാണ് ട്രംപ് ആക്രമണ സാധ്യത ആരാഞ്ഞത്. അനുവദിക്കപ്പെട്ടതിലും 12 മടങ്ങാണ് ഇറാന്റെ യുറേനിയം ശേഖരം എന്ന് അന്താരാഷ്‌ട്ര ആറ്റോമിക് എനർജി ഏജൻസി ബുധനാഴ്‌ച റിപ്പോർട്ട് ചെയ്‌തിരുന്നു. ഈ സാഹചര്യത്തിൽ ഇറാനെതിരെ എന്തു നടപടി കൈക്കൊള്ളാനാകുമെന്നും യോഗത്തിൽ ട്രംപ് ആരാഞ്ഞു.

ഭരണകാലത്ത് ഇറാനെതിരെ ട്രംപ് ശക്‌തമായ നടപടികൾ സ്വീകരിച്ചിരുന്നു. ഒബാമയുടെ ഭരണകാലത്ത് നടപ്പാക്കിയ ആണവകരാര്‍ റദ്ദാക്കുകയും സാമ്പത്തിക ഉപരോധം പുനഃസ്‌ഥാപിക്കുകയും ചെയ്‌തിരുന്നു. ബാഗ്‌ദാദ്‌ വിമാനത്താവളത്തില്‍ വെച്ച് ഇറാനിയന്‍ മിലിട്ടറി ജനറല്‍ ഖാസിം സുലൈമാനിയെ വധിക്കാന്‍ ട്രംപ് ജനുവരിയില്‍ ഉത്തരവ് നല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE