തുർക്കിയിൽ കനത്ത ഭൂകമ്പം; പിന്നാലെ സുനാമി; ആറ് മരണം

By News Desk, Malabar News
Earthquake in turkey
Ajwa Travels

അങ്കാറ: തുർക്കിയിലെ ഈജിയൻ മേഖലയിൽ കനത്ത ഭൂകമ്പം. 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 6 പേർ മരിക്കുകയും 200 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. കിഴക്കൻ ഈജിയൻ കടലിൽ നിന്ന് പ്രഭവിച്ച ഭൂകമ്പത്തിൽ സമീപമുള്ള ദ്വീപായ സമോസിൽ സുനാമി ഉണ്ടാവുകയും ഇതിനെ തുടർന്ന് തുർക്കിയുടെ മറ്റ് തീരദേശ നഗരങ്ങളിൽ വലിയ തോതിൽ വെള്ളം കയറുകയും ചെയ്‌തു.

സമാനമായ തോതിൽ ഭൂകമ്പം ഗ്രീസിലും ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. തീരദേശ നഗരമായ ഇസ്‌മിറിൽ നിരവധി കെട്ടിടങ്ങൾ തകർന്നു വീണു. ഈ പ്രവിശ്യയിൽ തകർന്ന ആറ് കെട്ടിടങ്ങളെ കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടുണ്ടെന്ന് തുർക്കി ആഭ്യന്തര മന്ത്രി സുലൈമാൻ സൊയ്‌ലു ട്വീറ്റ് ചെയ്‌തു. 20 കെട്ടിടങ്ങൾ തകർന്നതിനെക്കുറിച്ചുള്ള വിവരം തന്റെ പക്കലുണ്ടെന്ന് നഗര മേയർ ടങ്ക് സോയർ മാദ്ധ്യമങ്ങളോട് വ്യക്‌തമാക്കി. ഈ കെട്ടിടങ്ങൾക്കുള്ളിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നെന്ന് സർക്കാർ പറയുന്നു. സമീപ നഗരങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടതായും കെട്ടിടങ്ങൾ തകർന്നതായും റിപ്പോർട്ടുകളുണ്ട്.

A damaged building after the earthquake struck on Friday in the coastal province of Izmir, Turkey.
A damaged building after the earthquake struck on Friday in the coastal province of Izmir, Turkey.

തകർന്ന് വീണ കെട്ടിടങ്ങളുടെ കൂമ്പാരങ്ങൾക്കിടയിൽ നിന്ന് വെളുത്ത പുക ഉയരുന്ന ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പോലീസ് രക്ഷാപ്രവർത്തനം നടത്തി വരികയാണ്. 70ഓളം ആളുകളെ ഇതിനോടകം രക്ഷപെടുത്തി. മുൻകരുതലിന്റെ ഭാഗമായി സാമോസ് ദ്വീപിലെ വിമാനത്താവളം താൽകാലികമായി അടച്ചിരിക്കുകയാണ്.

ഗ്രീസും തുർക്കിയും ലോകത്തിലെ ഏറ്റവും സജീവമായ ഭൂകമ്പ മേഖലകളിലൊന്നാണ്. 1999 ൽ തുർക്കിയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഇസ്‌താംബൂളിൽ 1,000 പേർ ഉൾപ്പെടെ 17,000 പേർ മരിച്ചു. തെക്കുകിഴക്കൻ പ്രവിശ്യയായ വാനിൽ 2011 ൽ ഉണ്ടായ മറ്റൊരു ഭൂകമ്പം 600ലധികം പേരുടെ മരണത്തിന് ഇടയാക്കിയിരുന്നു.

Also Read: പുൽവാമ ആക്രമണം; വിവാദ പ്രസ്‌താവനയിൽ വിശദീകരണവുമായി പാക് മന്ത്രി

 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE