ടോംഗ: തെക്കൻ പസഫിക്കിലെ ടോംഗ ദ്വീപിൽ സുനാമി മുന്നറിയിപ്പ്. കടലിനടിയിൽ അഗ്‌നിപർവ്വതം പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
ടോംഗയിലെ എല്ലാ മേഖലകളിലും മുന്നറിയിപ്പ് ബാധകമാണെന്ന് ടോംഗ കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തീരദേശ പ്രദേശങ്ങളിൽ തിരമാലകൾ ആഞ്ഞടിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
സുനാമിക്ക് സമാനമായ തിരകൾ ഉയരാൻ സാധ്യതയുള്ളതിനാൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് പോലീസും ദുരന്തനിവാരണ സേനയും അറിയിച്ചിട്ടുണ്ട്.
അതേസമയം ടോംഗ രാജാവായ ടുപോ ആറാമനെ തീരത്തിനടുത്തുള്ള അദ്ദേഹത്തിന്റെ കൊട്ടാരത്തിൽ നിന്ന് പോലീസും സൈനികരും ചേർന്ന് ഒഴിപ്പിച്ചതായി ദ്വീപിലെ ബിസിനസ് വാർത്താ സൈറ്റ് റിപ്പോർട് ചെയ്‌തു.
Can literally hear the volcano eruption, sounds pretty violent. pic.twitter.com/gX6z2lSJWf
— Dr Faka’iloatonga Taumoefolau (@sakakimoana) January 15, 2022
Most Read: സിദ്ദു അമൃത്‌സർ ഈസ്‌റ്റിൽ, ചന്നി ചാംകൗര്‍ സാഹിബിൽ; പഞ്ചാബിൽ കോൺഗ്രസ് സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു