എറണാകുളത്ത് ‘ബിഗ് ഫാക്‌ടർ’ ആവാൻ കഴിയാതെ ട്വന്റി-20

By Staff Reporter, Malabar News
Twenty-twenty

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാൻ കഴിയാതെ മൂന്ന് മുന്നണികൾക്കും വെല്ലുവിളിയാവുമെന്ന് കരുതിയ ട്വന്റി-20. എറണാകുളം ജില്ലയിൽ വിവിധ മണ്ഡലങ്ങളിൽ മൽസരിച്ച നവയു​ഗ കക്ഷിക്ക് പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാനായില്ല. തിരഞ്ഞെടുപ്പ് കമ്മീഷൻ വൈകീട്ട് പുറത്തുവിട്ട കണക്ക് പ്രകാരം കുന്നത്തുനാട്ടിലും തൃക്കാക്കരയിലും കൊച്ചിയിലും നാലാമതെത്താനേ പാർട്ടിക്ക് കഴിഞ്ഞുള്ളു.

കുന്നത്തുനാട്ടിൽ 42,701, തൃക്കാക്കരയിൽ 4,300, കൊച്ചിയിൽ 19,550, കോതമം​ഗലത്ത് 2,693, മൂവാറ്റുപുഴ 3,444 എന്നിങ്ങനെയാണ് ട്വന്റി-20ക്ക് കിട്ടിയ വോട്ട് നില. ഇതിൽ കുന്നത്തുനാട്ടിൽ ഇരുമുന്നണികളിൽനിന്നും വോട്ടുകൾ അൽപമെങ്കിലും സമാഹരിക്കാനായി എന്നതാണ് ട്വന്റി-20ക്ക് ആശ്വസിക്കാൻ വകനൽകുന്ന കാര്യം.

വലിയ തോതിലുള്ള പ്രചാരണ പ്രവർത്തനങ്ങളാണ് ട്വന്റി-20 ഇവിടെ നടത്തിയിരുന്നുത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കുന്നത്തുനാട്ടിലെ നാലു പഞ്ചായത്തുകളിൽ ഭരണം പിടിക്കാനായത് അവർക്ക് വലിയ ആത്‌മവിശ്വാസം നൽകിയിരുന്നു.

എന്നാൽ, ആ പ്രതീക്ഷകൾ അസ്‌ഥാനത്തായിരുന്നു എന്നാണ് തിരഞ്ഞെടുപ്പ് ഫലം വരച്ചു കാട്ടുന്നത്. വലിയ തിരഞ്ഞെടുപ്പുകളിൽ കാര്യങ്ങൾ എളുപ്പമല്ലെന്ന് പാർട്ടിക്ക് തിരിച്ചറിവ് നൽകുന്നത് കൂടിയായി തിരഞ്ഞെടുപ്പ് ഫലം.

ജില്ലയിൽ ട്വന്റി-20യുടെ സാന്നിധ്യം വെല്ലുവിളിയായി വിലയിരുത്തപ്പെട്ടിരുന്ന തൃക്കാക്കരയിൽ അവർക്ക് കാര്യമായി വോട്ട് ലഭിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയം. കൂടാതെ കോതമംഗലത്ത് 2,693 വോട്ടിൽ ഒതുങ്ങുകയും ചെയ്‌തു.

Read Also: 11 വനിതകൾ സഭയിലേക്ക്; പത്ത് പേരും ഇടത് മുന്നണിയിൽ നിന്ന്

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE