24 മണിക്കൂറിനിടെ രണ്ട് ഡ്രോൺ ആക്രമണങ്ങൾ; സൗദിയിൽ 8 പേർക്ക് പരിക്ക്

By Desk Reporter, Malabar News
Drone-attack-in-Saudi
Ajwa Travels

റിയാദ്: സൗദി അറേബ്യയിലെ അബഹ വിമാനത്താവളത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ എട്ട് പേർക്ക് പരിക്കേൽക്കുകയും ഒരു യാത്രാ വിമാനത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്‌തുവെന്ന് സ്‌റ്റേറ്റ് ടെലിവിഷൻ റിപ്പോർട് ചെയ്‌തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇത് രണ്ടാം തവണയാണ് അബഹ വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം നടത്തുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

ആക്രമണം നടത്താനൊരുങ്ങിയ ഡ്രോണുകള്‍ സൗദി സേന തകര്‍ക്കുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് വിമാനത്താവളത്തിലേക്ക് ആദ്യം രണ്ട് പൈലറ്റില്ലാ വിമാനങ്ങൾ സ്‌ഫോടക വസ്‌തുക്കളുമായി ആക്രമിക്കാനെത്തിയത്. സൗദി സൈന്യം ഇവയെ തകർത്ത് ശ്രമം പരാജയപ്പെടുത്തുകയായിരുന്നു. രണ്ടാമത്തെ ആക്രമണ ശ്രമത്തിലാണ് എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും വിമാനത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്‌തത്‌.

ഫെബ്രുവരിയിൽ, അബഹ വിമാനത്താവളത്തിന് നേരെ ഹൂതികൾ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഒരു യാത്രാ വിമാനത്തിന് തീപിടിച്ചിരുന്നു.

Most Read:  എസ്‌ജെ സിനുവിന്റ ‘തേര്‌‌’ ടൈറ്റിൽ റിലീസായി; അമിത്‌ ചക്കാലക്കൽ നായകൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE