യുവാക്കള്‍ ഭൂമി സൗജന്യമായി നല്‍കി; നാട്ടുകാരുടെ റോഡിനായുള്ള കാത്തിരിപ്പിന് വിരാമം

By Staff Reporter, Malabar News
shubha vartha image_malabar news
Representational Image
Ajwa Travels

പുത്തന്‍ചിറ: രണ്ട് യുവാക്കള്‍ ഭൂമി വിട്ടുനല്‍കിയതോടെ പൂവണിയുന്നത് ഒരു നാടിന്റെയാകെ റോഡിനായുള്ള ഏറെ നാളത്തെ സ്വപ്നം. പുത്തന്‍ചിറ ചെമ്പനേഴത്ത് കമലാലയന്‍, വട്ടപ്പറമ്പില്‍ കുഞ്ഞുമുഹമ്മദ് എന്നിവര്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന 23 സെന്റ് സ്ഥലം സൗജന്യമായി നല്‍കിയതോടെയാണ് പ്രദേശവാസികളുടെ വെള്ളൂര്‍കുന്ന്-വിഷ്‌ണുമായ റോഡ് എന്ന ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമായത്.

കമലാലയന്‍ 16.5 സെന്റും കുഞ്ഞുമുഹമ്മദ് ആറര സെന്റുമാണ് റോഡിനായി പഞ്ചായത്തിന് വിട്ടുകൊടുത്തത്. ഓട്ടോ തൊഴിലാളിയായ കമലാലയന്‍ കൃഷിക്കാരന്‍ കൂടിയാണ്. വെള്ളൂരില്‍ ചെറിയ പലചരക്ക് കട നടത്തി വരികയാണ് കുഞ്ഞുമുഹമ്മദ്.

Read Also: മാഡിയും അനുഷ്‌കയും ഒരുമിച്ച്: ‘നിശബ്‌ദം’ ട്രെയ്‌ലര്‍ പുറത്ത്

ചെറിയ നടപ്പാത മാത്രമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. റോഡ് യാഥാര്‍ത്ഥ്യമാകുന്നതോടെ മാള-കൊടുങ്ങല്ലൂര്‍ റൂട്ടില്‍ 500 മീറ്റര്‍ ദൂരം കുറയും. മാത്രവുമല്ല വെള്ളൂര്‍ തെക്കുംമുറി സ്‌കൂളിന് സമീപത്തുനിന്ന് തുടങ്ങുന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്കും ഇതേറെ ഉപകരപ്രദമാകും.

റോഡിന്റെ നിര്‍മാണോദ്ഘാടനം വി.ആര്‍. സുനില്‍കുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. പഞ്ചായത്ത് അംഗം സംഗീത അനീഷിന്റെ ശ്രമഫലമായാണ് റോഡ് നിര്‍മ്മാണത്തിനായുള്ള പദ്ധതി തുടങ്ങിയത്. എം.എല്‍.എ 23.6 ലക്ഷം രൂപയും ഇതിനായി അനുവദിച്ചു. മൂന്ന് മീറ്റര്‍ വീതിയിലും 300 മീറ്റര്‍ നീളത്തിലുമാണ് പുതിയ റോഡിന്റെ നിര്‍മ്മാണം.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE