ജ്വല്ലറി തട്ടിപ്പ് കേസില്‍ കമറുദ്ധീനെതിരെ രണ്ട് കേസുകള്‍ കൂടി

By Staff Reporter, Malabar News
MC Kamarudhin_2020 Sep 10
Ajwa Travels

കാസര്‍ഗോഡ്: ജ്വല്ലറി തട്ടിപ്പ് കേസില്‍ ആരോപണം നേരിടുന്ന എംസി കമറുദ്ധീന്‍ എംഎല്‍എക്കെതിരെ കൂടുതല്‍ പരാതികള്‍. ചന്തേര സ്റ്റേഷനില്‍ പുതുതായി രജിസ്റ്റര്‍ ചെയ്‌ത രണ്ട് പരാതികള്‍ അടക്കം ആകെ 53 പരാതികളാണ് ലീഗ് എംഎല്‍എക്ക് എതിരെ പോലീസിന് ലഭിച്ചത്. ഇതില്‍ 13 പരാതികളില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.

സംഭവം വിവാദമായതോടെ എംഎല്‍എക്കെതിരെ അച്ചടക്ക നടപടിയെടുത്ത് മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ് ലീഗ് നേതൃത്വം. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് കമറുദ്ധീനെ നീക്കിയ സംസ്ഥാന നേതൃത്വം 6 മാസത്തിനുള്ളില്‍ സാമ്പത്തിക ബാധ്യത തീര്‍ക്കാനും നിര്‍ദേശിച്ചിരുന്നു. ഏറെ പരാതികളും ആരോപണങ്ങളും ഉയര്‍ന്ന ശേഷമാണ് ലീഗ് നടപടിയെടുക്കാന്‍ തയ്യാറായത്. നൂറു കോടിയിലധികം രൂപയുടെ തട്ടിപ്പാണ് എംഎല്‍എക്കെതിരെ ആരോപിച്ചിരിക്കുന്നത്. പരാതി നല്‍കിയവരില്‍ ഏറെയും ലീഗ് അനുഭാവികളും നേതാക്കളുടെ ബന്ധുക്കളുമാണ്.

Read Also: എംസി കമറുദ്ദീനെതിരെ സിപിഎം സമരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE