കോവിഡ്; സംസ്ഥാനത്ത് ഇന്ന് രണ്ട് മരണം കൂടി

By Team Member, Malabar News
Malabarnews_covid death
Representational image
Ajwa Travels

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്‌തു. കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓരോ മരണം. കോഴിക്കോട് ജില്ലയില്‍ പരതപ്പൊയില്‍ സ്വദേശിയായ ഇറക്കോട്ടുമ്മല്‍ സുലൈമാന്‍(64) ആണ് മരിച്ചത്. കളന്‍തോട് അങ്ങാടിയില്‍ പലചരക്ക് വ്യാപാരിയായിരുന്നു സുലൈമാന്‍. ഏറെ നാളായി വൃക്കസംബന്ധമായ അസുഖത്തിന് ഇയാൾ ചികിത്സയിലായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുമ്പോഴാണ് അദ്ദേഹം മരിച്ചത്. മരണശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് രോഗ ബാധിതനായിരുന്നെന്ന് അറിയുന്നത്.

വയനാട് ജില്ലയില്‍ മീനങ്ങാടി ചെന്നലോത്ത് സ്വദേശിയായ കൃഷ്‌ണന്‍ (60) ആണ് മരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഈ മാസം 13 ആം തീയതിയാണ് ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏറെ നാളായി പ്രമേഹ രോഗത്തിന് ചികിത്സയില്‍ കഴിയുകയായിരുന്നു.

ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 572 ആണ്. ഇതില്‍ 186 പേരും മരിച്ചത് തിരുവനന്തപുരം ജില്ലയില്‍ നിന്നാണ്.

Read also : ലൈഫ് മിഷന്‍: ക്രമക്കേട് അന്വേഷിക്കാന്‍ വിജിലന്‍സ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE