കോവിഡ്; വയനാട്ടില്‍ രണ്ട് മരണം കൂടി

By Team Member, Malabar News
Malabarnews_covid death in wayanad
Representational image
Ajwa Travels

വയനാട് : കോവിഡ് ബാധിച്ചു ചികില്‍സയില്‍ കഴിഞ്ഞിരുന്ന രണ്ട് പേര്‍ കൂടി വയനാട്ടില്‍ മരിച്ചു. മീനങ്ങാടി കുമ്പളേരി സ്വദേശിയായ നെല്ലിക്കല്‍ വീട്ടില്‍ മത്തായി(71), പടിഞ്ഞാറത്തറ തെങ്ങുമുണ്ട സ്വദേശി ഫൗസിയ(28) എന്നിവരാണ് മരിച്ചത്. ജില്ലാ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയായിരുന്നു മത്തായി. വൃക്ക രോഗിയായ മത്തായി ഈ മാസം 12 മുതലാണ് കോവിഡ് രോഗബാധയെ തുടര്‍ന്ന് ചികില്‍സയില്‍ കഴിഞ്ഞത്.

തെങ്ങുമുണ്ട സ്വദേശിയായ ഫൗസിയ മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിൽസയില്‍ കഴിയുമ്പോഴാണ് മരിച്ചത്. കോവിഡ് ലക്ഷണങ്ങളോടെ 16 ആം തീയതിയാണ് കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആയിരുന്നു. പിന്നീട് ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് മേപ്പാടി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. മരണ ശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്‌ഥിരീകരിച്ചത്.

Read also : അത്തരം വാക്കുകള്‍ ഒഴിവാക്കേണ്ടത്; അമിത് ഷാ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE