വയനാട്ടില്‍ കോവിഡ് ബാധിച്ചു രണ്ട് മരണം കൂടി

By Team Member, Malabar News
Malabarnews_covid death
Representational image
Ajwa Travels

വയനാട് : സംസ്‌ഥാനത്ത് കോവിഡ് ബാധിച്ചു രണ്ട് മരണം കൂടി റിപ്പോര്‍ട്ട് ചെയ്‌തു. വയനാട് സ്വദേശികളായ രണ്ട് പേരാണ് കോവിഡ് ബാധിച്ച് ചികില്‍സയില്‍ കഴിയുന്നതിനിടെ മരിച്ചത്. മീനങ്ങാടി സ്വദേശിയായ പൗലോസ് (72), ബത്തേരി മൂലങ്കാവ് സ്വദേശിനിയായ ചെമ്പ്ര വീട്ടില്‍ പാര്‍വതി (85) എന്നിവരാണ് മരിച്ചത്. ഇരുവരും മാനന്തവാടി ജില്ലാ ആശുപത്രിയില്‍ കോവിഡ് ബാധയെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു.

രക്‌തസമ്മര്‍ദ്ദവും, ശ്വാസകോശ രോഗങ്ങളും മൂലം കഴിഞ്ഞ ഒക്‌ടോബർ 19 ആം തീയതി മുതല്‍ പൗലോസ് ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിൽസയില്‍ കഴിയുകയായിരുന്നു. എന്നാല്‍ ശ്വാസതടസം രൂക്ഷമായതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. ഇതിനെ തുടര്‍ന്നാണ് 27 ആം തീയതി പൗലോസിനെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്ന് മുതല്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിൽസയില്‍ കഴിയുകയായിരുന്നു പൗലോസ്.

ബത്തേരി മൂലങ്കാവ് സ്വദേശിനിയായ പാര്‍വതി കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടിയത്. 16 ആം തീയതി മുതല്‍ താലൂക്ക് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന പാര്‍വതിയെ ആരോഗ്യസ്‌ഥിതി മോശമായതിനെ തുടര്‍ന്ന് 19 ആം തീയതിയാണ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിൽസയില്‍ കഴിയുമ്പോഴാണ് മരണം സംഭവിച്ചത്.

Read also : വിഴിഞ്ഞം പദ്ധതി; 32 ദിവസത്തെ സമരം അവസാനിപ്പിച്ച് പ്രദേശവാസികള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE