ജില്ലയിലെ ചക്കിട്ടപ്പാറയിൽ 2 പേർക്ക് ഡെങ്കിപ്പനി; പ്രതിരോധം ശക്‌തമാക്കി

By Team Member, Malabar News
chikungunya
Representational image
Ajwa Travels

കോഴിക്കോട് : ജില്ലയിലെ ചക്കിട്ടപ്പാറ പഞ്ചായത്തിലെ 11ആം വാർഡിൽ 2 പേർക്ക് ഡെങ്കിപ്പനി സ്‌ഥിരീകരിച്ചു. ഇതേ തുടർന്ന് ആരോഗ്യവകുപ്പ് ജീവനക്കാർ പഞ്ചായത്തിൽ രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ശക്‌തമാക്കി. രോഗവ്യാപനം ഒഴിവാക്കുന്നതിനായി കൊതുകുകളുടെ വളർച്ചക്ക് സഹായിക്കുന്ന സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

പഞ്ചായത്തിലെ പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർ ഡെങ്കിപ്പനി സ്‌ഥിരീകരിച്ച മേഖലകൾ സന്ദർശിച്ച് ബോധവൽക്കരണം നൽകി തുടങ്ങി. വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കണമെന്നും, റബർ തോട്ടങ്ങളിലെ ചിരട്ടകൾ, പ്ളാസ്‌റ്റിക് ഷീറ്റുകൾ എന്നിവ എടുത്ത് മാറ്റണമെന്നും അധികൃതർ നിർദ്ദേശം നൽകി.

പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രം ജെഎച്ച്ഐമാരായ പി ഉണ്ണിക്കൃഷ്‌ണൻ, ഷിനിത്ത് എന്നിവരാണ് ബോധവൽക്കരണ പരിപാടിക്ക് നേതൃത്വം നൽകിയത്. കൂടാതെ പഞ്ചായത്ത് മേഖലയിൽ ഇന്ന് ജില്ലാ ഡിവിസി യൂണിറ്റ് പ്രതിരോധ നടപടികൾ ശക്‌തമാക്കും.

Read also : മദ്യം പാഴ്‌സൽ വിൽപന ഇന്ന് പുനരാരംഭിക്കും; ബെവ്‌ക്യൂ ടോക്കൺ ആവശ്യമില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE