ധാക്ക: ബംഗ്ളാദേശിൽ രണ്ടു ട്രെയിനുകൾ കൂട്ടിയിടിച്ചു വൻ അപകടം. കിഴക്കൻ നഗരമായ ഭൈരാബിൽ ചരക്ക് ട്രെയിൻ പാസഞ്ചർ ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് അപകടം. സംഭവത്തിൽ 15 പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായാണ് റിപ്പോർട്ടുകൾ. കൂട്ടിയിടിയിൽ രണ്ടു ട്രെയിനുകളും പാളം തെറ്റുകയായിരുന്നു.
ഇതുവരെ 15 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. സ്‌ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. പലരുടെയും പരിക്ക് ഗുരുതരമാണെന്നും മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും അധികൃതർ അറിയിച്ചു. തലസ്‌ഥാനമായ ധാക്കയിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ വടക്കു കിഴക്കായാണ് അപകടം നടന്നത്. ചരക്ക് ട്രെയിൻ പാസഞ്ചർ ട്രെയിനിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് അധികൃതർ വ്യക്‌തമാക്കി. സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ലെന്നും ബംഗ്ളാദേശ് റെയിൽവേ അധികൃതർ അറിയിച്ചു.
Most Read| ഇസ്രയേൽ- ഹമാസ് സംഘർഷം അതിരൂക്ഷം; ഗാസയിലേക്ക് ഇന്ന് കൂടുതൽ സഹായമെത്തും