എക്‌സൈസ്‌ സംഘത്തിന് നേരെ വാൾ വീശി; 2 പേർ അറസ്‌റ്റിൽ

By Team Member, Malabar News
Representational Image
Ajwa Travels

തിരുവനന്തപുരം: ലഹരിമരുന്ന് വിൽപന സംഘത്തെ പിടികൂടാൻ എത്തിയ എക്‌സൈസ്‌ സംഘത്തെ പ്രതികൾ വാൾ വീശി ആക്രമിച്ചു. ബലപ്രയോഗത്തിലൂടെ പ്രതികളിൽ ഒരാളെ കീഴ്‌പ്പെടുത്തുന്നതിനിടയിൽ ഒരു ഉദ്യോഗസ്‌ഥന്റെ കയ്യിൽ മുറിവേൽക്കുകയും ചെയ്‌തു. തുടർന്ന് രണ്ട് പ്രതികളെ എക്‌സൈസ്‌ സംഘം അറസ്‌റ്റ് ചെയ്‌തു. തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞതാണ് സംഭവം.

കഠിനംകുളം ശാന്തിപുരം ജോണ്‍ഹൗസില്‍ സാജന്‍(19), ഇയാളുടെ സുഹൃത്തും കരുംകുളം പുല്ലുവിള പുതിയതുറ പുരയിടത്തില്‍ ഷിജോ സാമുവേല്‍(22) എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്‌. ഇവരിൽ സാജനാണ് എക്‌സൈസ്‌ ഉദ്യോഗസ്‌ഥന് നേരെ വാൾ വീശി ആക്രമണം നടത്തിയത്. കൂടാതെ ഷിജോ സാമുവലിന്റെ ബൈക്കും കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. 4 ഗ്രാം എംഡിഎംഎ ആണ് ഇവരുടെ പക്കൽ നിന്നും എക്‌സൈസ്‌ സംഘം പിടിച്ചെടുത്തത്.

Read also: തൃക്കാക്കര; എഎൻ രാധാകൃഷ്‌ണൻ ബിജെപി സ്‌ഥാനാർഥി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE