റഷ്യൻ വാക്‌സിന് യുഎഇയുടെ അംഗീകാരം

By Staff Reporter, Malabar News
Russia temporarily halts 'Sputnik-V' trial due to shortage of doses
Representational Image

അബുദാബി: റഷ്യ വികസിപ്പിച്ച സ്‌പുട്‌നിക്-5 കോവിഡ് വാക്‌സിന്‍ രാജ്യത്ത് ഉപയോഗിക്കാന്‍ യുഎഇ ആരോഗ്യ പ്രതിരോധം മന്ത്രാലയം അനുമതി നൽകി. രാജ്യത്ത് അടിയന്തര ഉപയോഗത്തിനായി വാക്‌സിന്‍ ലഭ്യമാക്കും. റഷ്യയിലെ ഗമാലേയ റിസര്‍ച് ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജി വികസിപ്പിച്ച വാക്‌സിനാണ് സ്‌പുട്‌നിക്-5.

വൈറസിനെതിരായ ശക്‌തമായ ആന്റിബോഡി പ്രതികരണം, ഉപയോഗത്തിലെ സുരക്ഷ, അന്താരാഷ്‌ട്ര സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നത് എന്നിവ പഠനത്തിലൂടെ വ്യക്‌തമായതായി എമിറേറ്റ്‌സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട് ചെയ്യുന്നു.

സ്‌പുട്‌നിക്-5ന്റെ ഫലപ്രാപ്‌തി 91.4 ശതമാനമാണെന്ന് വാക്‌സിന്‍ നിര്‍മാതാക്കള്‍ അറിയിച്ചിരുന്നു. യുഎഇ അംഗീകരിക്കുന്ന മൂന്നാമത്തെ കോവിഡ് വാക്‌സിനാണ് സ്‌പുട്‌നിക്-5. നേരത്തെ ചൈനയുടെ സിനോഫാം, ഫൈസര്‍-ബയോഎന്‍ടെക് വാക്‌സിനുകളും യുഎഇ അംഗീകരിച്ചിരുന്നു.

Read Also: ദുബായ് ബോളിവുഡ് പാർക്ക് കോവിഡ് നിയന്ത്രണങ്ങളോടെ വീണ്ടും തുറന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE