ഇന്ത്യയിൽ  നിന്നുള്ളവർക്ക് വീണ്ടും വിലക്ക്; ജൂൺ 30 വരെ പ്രവേശനവിലക്ക് നീട്ടി യുഎഇ

By Team Member, Malabar News
Ajwa Travels

അബുദാബി : ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരുടെ നേരിട്ടുള്ള പ്രവേശന വിലക്ക് വീണ്ടും നീട്ടി യുഎഇ. ജൂൺ 30ആം തീയതി വരെയാണ് വിലക്ക് നീട്ടിയത്. അടുത്ത മാസം 14ആം തീയതി വിലക്ക് അവസാനിക്കാനിരിക്കെയാണ് യുഎഇ വീണ്ടും വിലക്ക് നീട്ടാനുള്ള തീരുമാനമെടുത്തത്.

ഇന്ത്യയിലെ കോവിഡ് സാഹചര്യം നിരീക്ഷിച്ച് വരികയാണെന്നും അതിനനുസരിച്ചായിരിക്കും സർവീസ് പുനഃരാരംഭിക്കുന്ന കാര്യം തീരുമാനിക്കുന്നതെന്നും എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു. ഇന്ത്യക്കാർക്ക് പ്രവേശനവിലക്ക് തുടരുന്നത് പോലെ 14 ദിവസം ഇന്ത്യയിൽ താമസിച്ച മറ്റ് യാത്രക്കാർക്കും യുഎഇയിലേക്ക് നേരിട്ട് പ്രവേശനം അനുവദിക്കില്ല.

ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ കഴിഞ്ഞ മാസം 24ആം തീയതി മുതലാണ് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് യുഎഇ വിലക്ക് ഏർപ്പെടുത്തിയത്. ഇന്ത്യയിൽ നിന്നുള്ള നിരവധി പ്രവാസികളെയാണ് ഇത് പ്രതിസന്ധിയിലാക്കിയത്. നിലവിൽ അർമേനിയ, ഉസ്ബക്കിസ്‌ഥാൻ തുടങ്ങി യുഎഇ വിലക്കേർപ്പെടുത്താത്ത രാജ്യങ്ങളിൽ സന്ദർശക വിസയിൽ 14 ദിവസം കഴിഞ്ഞതിന് ശേഷം അവിടെ നിന്നും യുഎഇയിൽ പ്രവേശിക്കുക മാത്രമാണ് ഏക വഴി.

Read also : കെകെ രമക്കെതിരെ നടപടിയില്ല; നിയമസഭാ സ്‌പീക്കർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE