കോവിഡ് വാക്‌സിന്‍ നിർമ്മാണത്തിലേക്ക് യുഎഇയും; ചൈനയുമായുള്ള പദ്ധതിക്ക് തുടക്കമായി

By News Desk, Malabar News
Ajwa Travels

അബുദാബി: ചൈനയുമായി സഹകരിച്ച് യുഎഇയില്‍ കോവിഡ് വാക്‌സിന്‍ നിര്‍മിക്കുന്ന പുതിയ പദ്ധതിക്ക് തുടക്കമായി. യുഎഇ വിദേശകാര്യ- അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്‍ദുല്ല ബിൻ സായിദ് അൽ നഹ്‍യാനും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും ചേര്‍ന്നാണ് പുതിയ ‘ലൈഫ് സയൻസസ് വാക്‌സിൻ നിർമ്മാണ പദ്ധതിയുടെ’ ഉൽഘാടനം നിര്‍വഹിച്ചത്.

യുഎഇയിലെ ഗ്രൂപ്പ് 42ഉം ചൈനയുടെ സിനോഫാമും സംയുക്‌തമായാണ് പദ്ധതി നടപ്പാക്കുന്നത്. യുഎഇയില്‍ നിര്‍മിക്കുന്ന വാക്‌സിന് ‘ഹയാത്ത് വാക്‌സ്’ എന്നായിരിക്കും പേര് നല്‍കുക. നേരത്തെ യുഎഇ അധികൃതര്‍ അനുമതി നല്‍കിയ സിനോഫാം വാക്‌സിൻ തന്നെയായിരിക്കും പുതിയ പേരില്‍ യുഎഇയില്‍ നിര്‍മിക്കുന്നത്.

ഈ വാക്‌സിന്റെ രണ്ടാം ഘട്ട പരീക്ഷണം പൂര്‍ത്തിയാക്കിയതും യുഎഇയില്‍ തന്നെയായിരുന്നു. യുഎഇയും ചൈനയും ചരിത്രപരവും വിശിഷ്‌ടവുമായ ബന്ധത്തിന്റെ ഒരു പുതിയ അധ്യായത്തിനു തുടക്കം കുറിച്ചുവെന്നാണ് പുതിയ പദ്ധതിയെക്കുറിച്ച് ശൈഖ് അബ്‍ദുല്ല വിശദീകരിച്ചത്.

മാനവികതക്ക് വേണ്ടിയുള്ള തന്ത്രപരമായ പങ്കാളിത്തമെന്നും അദ്ദേഹം വാക്‌സിൻ നിര്‍മാണത്തെ വിശേഷിപ്പിച്ചു. കോവിഡ് പ്രതിസന്ധിയുടെ തുടക്കത്തിൽ ആരംഭിച്ച ശ്രമങ്ങൾ തുടരുകയാണ്. പ്രതിസന്ധി ഘട്ടങ്ങളിൽ സൗഹൃദ രാഷ്‌ട്രങ്ങൾ തമ്മിലുള്ള സഹകരണത്തിന് അനുകരണീയമായ മാതൃകയാണിതെന്നും പദ്ധതി യു‌എഇക്കും ചൈനക്കും മാത്രമല്ല, ലോകമെമ്പാടും പ്രയോജനപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

Kerala News: ഇരട്ട വോട്ടിൽ ഇടക്കാല ഉത്തരവ്; ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂവെന്ന് ഉറപ്പ് വരുത്തണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE