മദേഴ്‌സ് എൻഡോവ്‌മെന്റ് ക്യാമ്പയിൻ; 2.25 കോടി സംഭാവന നൽകി ഡോ. ഷംഷീർ വയലിൽ

യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂം ആരംഭിച്ച പദ്ധതിയാണ് 'മദേഴ്‌സ് എൻഡോവ്‌മെന്റ് ക്യാമ്പയിൻ'. സ്വന്തം അമ്മമാരോടുള്ള ആദര സൂചകമായി സംഭാവന നൽകാൻ ആഹ്വാനം ചെയ്യുന്ന പദ്ധതി, വിദ്യാഭ്യാസം നേടാൻ അവസരമില്ലാത്തവരെ പിന്തുണയ്‌ക്കാനും ശാക്‌തീകരിക്കാനുമാണ് ലക്ഷ്യമിടുന്നത്.

By Trainee Reporter, Malabar News
Dr. Shamsheer vayalil
ഡോ. ഷംഷീർ വയലിൽ (PIC: Facebook)
Ajwa Travels

ദുബായ്: യുഎഇ മദേഴ്‌സ് എൻഡോവ്‌മെന്റ് ക്യാമ്പയിനിലേക്ക് ഒരു മില്യൺ ദിർഹം (2.25 കോടി രൂപ) സംഭാവന നൽകി മലയാളി വ്യവസായിയും ബുർജീൽ ഹോൾഡിങ്‌സ് സ്‌ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ. ലോകത്തെങ്ങുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് വിദ്യാഭ്യാസ സഹായം നൽകാനായി സ്‌ഥാപിച്ച ഒരു ബില്യൺ ദിർഹം ഫണ്ടിലേക്കാണ് സംഭാവന നൽകിയത്.

അമ്മമാർക്ക് ആദരവർപ്പിക്കാൻ യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂം ആരംഭിച്ച പദ്ധതിയാണ് ‘മദേഴ്‌സ് എൻഡോവ്‌മെന്റ് ക്യാമ്പയിൻ’. സ്വന്തം അമ്മമാരോടുള്ള ആദര സൂചകമായി സംഭാവന നൽകാൻ ആഹ്വാനം ചെയ്യുന്ന പദ്ധതി, വിദ്യാഭ്യാസം നേടാൻ അവസരമില്ലാത്തവരെ പിന്തുണയ്‌ക്കാനും ശാക്‌തീകരിക്കാനുമാണ് ലക്ഷ്യമിടുന്നത്.

മാതാപിതാക്കളെ ബഹുമാനിക്കുന്ന മൂല്യങ്ങൾ, ദയ, അനുകമ്പ, ഐക്യദാർഢ്യം എന്നിവ പ്രോൽസാഹിപ്പിക്കുന്നതോടൊപ്പം മാനുഷിക ദൗത്യങ്ങളിലെ യുഎഇയുടെ പങ്ക് ഉയർത്തിക്കാട്ടുക കൂടിയാണ് മദേഴ്‌സ് എൻഡോവ്‌മെന്റ്. ആഗോളതലത്തിലെ മാനുഷികവും വികസനപരവുമായ സംരംഭങ്ങൾക്കുള്ള ഏറ്റവും വലിയ പ്രാദേശിക ഫൗണ്ടേഷനായ മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂം ഗ്ളോബൽ ഇനീഷ്യേറ്റീവിന് കീഴിലാണ് മദേഴ്‌സ് എൻഡോവ്മെന്റ് ക്യാമ്പയിൻ പ്രവർത്തിക്കുന്നത്.

ലോകത്തെ ദുരിതങ്ങൾ ലഘൂകരിച്ചുകൊണ്ട് ദയയിലും അനുകമ്പയിലും ഊന്നിയ യുഎഇയുടെ സന്ദേശം വ്യാപിപ്പിക്കുകയാണ് ഷെയ്ഖ് മുഹമ്മദ് മദേഴ്‌സ് എൻഡോവ്‌മെന്റ് ക്യാമ്പയിനിലൂടെ ചെയ്യുന്നതെന്ന് ഡോ. ഷംഷീർ വയലിൽ പറഞ്ഞു. മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂം ഗ്ളോബൽ ഇനീഷ്യേറ്റീവിന്റെ സാമൂഹിക പ്രതിബദ്ധതയ്‌ക്കും യുഎഇയുടെ സഹായ സന്നദ്ധതയ്‌ക്കും പിന്തുണ നൽകാനാണ് സംഭവനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനോടകം മികച്ച പ്രതികരണം ലഭിക്കുന്ന ക്യാമ്പയിനിലേക്ക് വ്യക്‌തികൾക്കും സ്‌ഥാപനങ്ങൾക്കും സംഭാവനകൾ നൽകാം. ഇതിനായി Mothersfund.ae സന്ദർശിച്ചോ പ്രത്യേക ടോൾ ഫ്രീ നമ്പറായ 800 9999ൽ ബന്ധപ്പെട്ടോ വിവരങ്ങൾ നേടാം. ഇത്തിസലാത്ത് ഉപയോക്‌താക്കൾക്ക് 1034, 1035, 1036, 1038 എന്നീ നമ്പറുകളിലേക്ക് ‘Mother’ എന്ന സന്ദേശം അയച്ചും സംഭാവനകൾ നൽകാനാകും.

Most Read| ഇത് ഇന്ത്യക്കാരി പശു; ബ്രസീലിൽ വിറ്റ വില കേട്ടാൽ ഞെട്ടും!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE