അഹമ്മദാബാദിൽ റോഡ്‌ഷോയുമായി നരേന്ദ്ര മോദിയും യുഎഇ പ്രസിഡണ്ടും

വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റിനു വേണ്ടി ഇന്ത്യയിലെത്തിയ യുഎഇ പ്രസിഡണ്ട്, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ഗാന്ധിനഗറിലേക്കാണ് റോഡ്‌ഷോയിൽ പങ്കെടുത്തത്.

By Desk Reporter, Malabar News
Modi and UAE President
Ajwa Travels

അഹമ്മദാബാദ്: നാളെ ആരംഭിക്കുന്ന വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റ് നിക്ഷേപ സംഗമത്തിൽ പങ്കെടുക്കാനാണ് യുഎഇ പ്രസിഡണ്ട് ഷെയ്‌ഖ് മുഹമ്മദ് ബിൻ സയദ് അൽ നഹ്യാൻ ഇന്ത്യയിലെത്തിയത്.

യുഎഇക്കൊപ്പം വിവിധ രാജ്യ തലവൻമാരും വൻകിട കമ്പനികളുടെ പ്രതിനിധികളും പരിപാടിക്കെത്തും. ഗുജറാത്തിലേക്ക് വമ്പൻ നിക്ഷേപങ്ങൾ ലക്ഷ്യമിട്ട് നടത്തുന്ന പരിപാടിയാണ് വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റ്. ജനുവരി 10 മുതല്‍ 12 വരെയാണ് സമ്മിറ്റ്.

യുഎഇ പ്രസിഡണ്ടിന് ഊഷ്‌മള വരവേൽപ്പാണ് ഇന്ത്യ ഒരുക്കിയിരുന്നത്. അഹമ്മദാബാദ് വിമാനത്താവളത്തിലെത്തിയ യുഎഇ പ്രസിഡണ്ടിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടാണ് സ്വീകരിച്ചത്. തുടർന്നാണ് ഇരുവരും മൂന്ന് കിലോമീറ്റർ റോഡ് ഷോ നടത്തിയത്. യാത്ര കടന്ന് പോവുന്ന വഴികളിൽ കലാപരിപാടികൾ അരങ്ങേറി. അഹമ്മദാബാദിനെയും ഗാന്ധിനഗറിനെയും ബന്ധിപ്പിക്കുന്ന ഇന്ദിരാ പാലത്തിലാണ് റോഡ് ഷോ സമാപിച്ചത്.

ബുധനാഴ്‌ച ഗാന്ധിനഗറിലെ മഹാത്‌മാ മന്ദിര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വൈബ്രന്റ് ഗുജറാത്ത് ഗ്‌ളോബൽ സമ്മിറ്റിന്റെ (വിജിജിഎസ്) പത്താം പതിപ്പ് പ്രധാനമന്ത്രി മോദി ഉൽഘാടനം ചെയ്യും. ഇതിന് ശേഷം, പ്രമുഖ ആഗോള കോര്‍പ്പറേഷനുകളുടെ സിഇഒമാരുമായി മോദി കൂടിക്കാഴ്‌ച നടത്തും. തുടര്‍ന്ന് ഗിഫ്റ്റ് സിറ്റിയിലേക്ക് പോകും. വൈകുന്നേരം 5ന്, ഗ്‌ളോബൽ ഫിന്‍ടെക് ലീഡര്‍ഷിപ്പ് ഫോറത്തില്‍ സ്വാധീനമുള്ള ബിസിനസ് നേതാക്കളുമായി മോദി സംവദിക്കും.

അതേസമയം, ഫെബ്രുവരി 13ന് നടക്കാനിരിക്കുന്ന ഹിന്ദു ക്ഷേത്ര ഉൽഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലെത്തും. അബുദാബിയിൽ ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങളുടെ വമ്പിച്ച സമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. അബുദാബിയിലെ ബാപ്‌സ് ഹിന്ദു ക്ഷേത്രം പ്രധാനമന്ത്രി ഉൽഘാടനം ചെയ്യുന്നതിന് ഒരു ദിവസം മുമ്പാണ് ‘അഹ്‌ലൻ മോദി’ എന്ന പരിപാടി സംഘടിപ്പിക്കുന്നത്. 50,000ത്തിലധികം ആളുകൾ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎഇയിലെ ഏറ്റവും വലിയ ക്ഷേത്രമായ ബാപ്‌സ് ഹിന്ദു ക്ഷേത്രം ഉൽഘാടനം ചെയ്യാനുള്ള ക്ഷണം പ്രധാനമന്ത്രി മോദി സ്വീകരിച്ചതായി ബാപ്‌സ് സ്വാമിനാരായണ സൻസ്‌ഥയുടെ പ്രസ്‌താവനയിൽ നേരത്തെ അറിയിച്ചിരുന്നു.

Kauthuka Vartha| ഇത് കടൽത്തീരമോ അതോ ചുവപ്പ് പരവതാനിയോ? വിസ്‌മയ കാഴ്‌ചയൊരുക്കി ഒരു ബീച്ച്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE