ഇന്ത്യൻ ഗോതമ്പിന്റെ കയറ്റുമതിക്ക് വിലക്ക് ഏർപ്പെടുത്തി യുഎഇ

By Team Member, Malabar News
UAE Suspend The Export Of Indian Wheat For Four Months
Ajwa Travels

അബുദാബി: ഇന്ത്യൻ ഗോതമ്പിന്റെ കയറ്റുമതിക്ക് വിലക്ക് ഏർപ്പെടുത്തി യുഎഇ. 4 മാസത്തേക്കാണ് യുഎഇ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഗോതമ്പ് പൊടിക്കും ഈ വിലക്ക് ബാധകമാണ്. യുഎഇ ധനമന്ത്രാലയമാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയത്.

അന്ത്രാരാഷ്‌ട്രതലത്തിൽ ഗോതമ്പ് വിതരണത്തിൽ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് യുഎഇയുടെ നടപടിയെന്നാണ് വ്യക്‌തമാകുന്നത്. കയറ്റുമതിക്കൊപ്പം റീ-എക്‌സ്‌പോർട്ടും (നേരത്തെ ഇറക്കുമതി ചെയ്‌ത ചരക്കുകൾ കയറ്റുമതി ചെയ്യൽ) നിരോധിച്ചിട്ടുണ്ട്. അതേസമയം കഴിഞ്ഞ മെയ് 14ആം തീയതി മുതൽ ഇന്ത്യ ഗോതമ്പിന്റെ കയറ്റുമതി നിരോധിച്ചിരുന്നു. പ്രാദേശിക വിലക്കയറ്റം തടയുന്നതിന്റെ ഭാഗമായാണ് ഗോതമ്പിന്റെ കയറ്റുമതി നിരോധിച്ചത്.

Read also: പ്രതിഷേധം ശക്‌തമാക്കൻ പ്രതിപക്ഷം; യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE