കോവിഡ് വ്യാപനം; യുഎഇയിൽ പ്രവേശനവിലക്ക് വ്യാപിപ്പിച്ചു

By Team Member, Malabar News
UAE News
Ajwa Travels

അബുദാബി : കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്തോനേഷ്യ, അഫ്‌ഗാനിസ്‌ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്ക് കൂടി യുഎഇയിൽ പ്രവേശനവിലക്ക് ഏർപ്പെടുത്തി. ഇന്ന് മുതലാണ് ഈ രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്ക് യുഎഇയിൽ വിലക്ക് ഏർപ്പെടുത്തിയത്.

കഴിഞ്ഞ 14 ദിവസത്തിനിടെ ഈ രാജ്യങ്ങളിൽ സന്ദർശനം നടത്തിയ ആളുകൾക്കും യുഎഇയിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. എന്നാൽ ട്രാൻസിറ്റ്, കാർഗോ വിമാനങ്ങൾക്ക് ഇളവുണ്ട്. യുഎഇ പൗരൻമാർ, നയതന്ത്ര ഉദ്യോഗസ്‌ഥർ എന്നിവർക്ക് ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് യാത്ര ചെയ്യാവുന്നതാണ്.

യുഎഇയിലേക്ക് പ്രവേശിക്കുന്ന ആളുകൾക്ക് കർശന മാനദണ്ഡങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. യാത്രക്കാർ യാത്രക്ക് 48 മണിക്കൂറിനകമുള്ള കോവിഡ് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. കൂടാതെ രാജ്യത്ത് പ്രവേശിക്കുന്ന ആളുകൾക്ക് 10 ദിവസത്തെ ക്വാറന്റെയ്‌നും ഉണ്ടാകും.

Read also : സുസ്‌ഥിര വികസനത്തിന് ജനസംഖ്യാ നിയന്ത്രണം അനിവാര്യം; ശരദ് പവാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE