ഭീതിയൊഴിയുന്നു; യുഎഇ സാധാരണ ജീവിതത്തിലേക്ക്

By Desk Reporter, Malabar News
Semi-annual emiratisation; UAE to complete by June 30
Representational Image
Ajwa Travels

അബുദാബി: കോവിഡ് ഭീതിയിൽ നിന്ന് മോചനം നേടി യുഎഇ ജനത സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നു. ഏറെ കാലത്തിന് ശേഷം ഇന്ന് മുഴുവൻ സർക്കാർ ഉദ്യോഗസ്‌ഥരും ഓഫീസിൽ നേരിട്ട് ജോലിക്കു ഹാജരാകും. അഞ്ച് ദിവസത്തെ പെരുന്നാൾ അവധിക്കു ശേഷം സർക്കാർ, സ്വകാര്യ സ്‌ഥാപനങ്ങൾ ഇന്നു മുതലാണ് തുറന്നു പ്രവർത്തനം ആരംഭിക്കുന്നത്.

16 മുതൽ സർക്കാർ ഉദ്യോഗസ്‌ഥർ ഓഫീസിൽ നേരിട്ട് എത്തണമെന്ന് കഴി‍ഞ്ഞ ദിവസം നിർദ്ദേശം നൽകിയിരുന്നു. ജീവനക്കാർക്ക് അകലം പാലിച്ച് ഇരിക്കാൻ ആവശ്യമായ സംവിധാനങ്ങൾ സജ്‌ജമാക്കണമെന്ന് വിവിധ ഓഫീസ് മേധാവികളോട് ആവശ്യപ്പെട്ടിരുന്നു. വർക്ക് ഫ്രം ഹോം മതിയാക്കി പെരുന്നാൾ അവധിക്കുശേഷം ഓഫീസിൽ നേരിട്ട് എത്താനായിരുന്നു നിർദ്ദേശം.

എന്നാൽ, മാസ്‌ക് ധരിക്കൽ നിർബന്ധമാണ്. കൂടാതെ കോവിഡ് വാക്‌സിൻ എടുക്കാത്ത സർക്കാർ ജീവനക്കാർ സ്വന്തം ചിലവിൽ ആഴ്‌ചതോറം പിസിആർ ടെസ്‌റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റുമായാണ് ജോലിക്ക് ഹാജരാകേണ്ടത്. ആരോഗ്യ കാരണങ്ങളാൽ വാക്‌സിൻ എടുക്കാത്തവർക്ക് രേഖകൾ ഹാജരാക്കിയാൽ തൊഴിലുടമയുടെ ചിലവിൽ പിസിആർ ടെസ്‌റ്റ് ചെയ്യാൻ സൗകര്യം ഒരുക്കും. വാക്‌സിൻ എടുക്കാത്ത സ്വകാര്യമേഖലാ ജീവനക്കാർക്കും പിസിആർ ടെസ്‌റ്റ് നിർബന്ധമാണ്.

അതേസമയം, സർക്കാർ ഓഫീസുകൾ സന്ദർശിക്കാനും 96 മണിക്കൂറിനകമുള്ള പിസിആർ ടെസ്‌റ്റ് നിർബന്ധമാക്കിയിട്ടുണ്ട്. വിവിധ സേവനങ്ങൾക്കായി ഓഫീസിൽ എത്തുന്നവരുടെ എണ്ണം കൂടാൻ സാധ്യത ഉള്ളതിനാൽ അധിക സുരക്ഷയൊരുക്കാനും നിർദ്ദേശം നൽകി.

Also Read:  പന്ത്രണ്ടാം ക്ളാസ് വിദ്യാര്‍ഥികള്‍ക്ക് വാക്‌സിൻ; ഒമാനില്‍ നടപടികൾ പുരോഗമിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE