അബുദാബി: ഇന്ത്യയിൽ നിന്നും മുട്ടയും മറ്റ് പോൾട്രി ഉൽപ്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ച് യുഎഇ. 5 വർഷത്തിന് ശേഷമാണ് ഇപ്പോൾ നിരോധനം പിൻവലിക്കുന്നത്. നിരോധനം പിൻവലിച്ചതോടെ ലുലു തമിഴ്നാട്ടിൽ നിന്ന് 4 കണ്ടെയ്നർ മുട്ട യുഎഇയിൽ എത്തിച്ചതായി ചെയർമാൻ എംഎ യൂസഫലി വ്യക്‌തമാക്കി.
ഇന്ത്യയിൽ നിന്നും 5 ദിവസങ്ങൾക്കുള്ളിൽ യുഎഇയിലേക്ക് മുട്ടകൾ എത്തിക്കാൻ സാധിക്കും. എന്നാൽ മറ്റ് രാജ്യങ്ങളിൽ നിന്നും യുഎഇയിലേക്ക് മുട്ട എത്തിക്കാൻ 10 ദിവസത്തിൽ കൂടുതൽ ആവശ്യമായി വരുന്നുണ്ട്.
പക്ഷിപ്പനി പകരുന്നത് തടയുന്നതിനായി വേൾഡ് ഓർഗനൈസേഷൻ ഫോർ അനിമൽ ഹെൽത്തിന്റെ നിർദ്ദേശങ്ങൾ പാലിക്കാമെന്ന് ഇന്ത്യ ഉറപ്പ് നൽകിയതിന് പിന്നാലെയാണ് നിരോധനം നീക്കിയിരിക്കുന്നത്.
Read also: മാതമംഗലം സംഭവം: വ്യവസായങ്ങൾ പൂട്ടിക്കുക സർക്കാർ നയമല്ല; 21ന് ചർച്ചയെന്ന് മന്ത്രി