മലപ്പുറം, വയനാട് ജില്ലകളിൽ യുഡിഎഫ് മുന്നേറ്റം തുടരുന്നു

By Team Member, Malabar News
udf
Ajwa Travels

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മലപ്പുറം, വയനാട് ജില്ലകളിൽ യുഡിഫ് മുന്നേറ്റം തുടരുന്നു. നിലമ്പൂര്‍, ഏറനാട്, വണ്ടൂര്‍, മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന്, താനൂര്‍, കോട്ടക്കല്‍, തവനൂര്‍ എന്നീ മണ്ഡലങ്ങളിലാണ് യുഡിഎഫ് മുന്നേറുന്നത്. അതേസമയം തന്നെ കൊണ്ടോട്ടി, തിരൂരങ്ങാടി, പൊന്നാനി എന്നിവിടങ്ങിലാണ് എല്‍ഡിഎഫ് മുന്നില്‍ നില്‍ക്കുന്നത്.

വയനാട് ജില്ലയിലെ കല്‍പ്പറ്റയില്‍ അഡ്വക്കേറ്റ് ടി സിദ്ദിഖ് മുന്നില്‍ തുടരുകയാണ്. എല്‍ഡിഎഫിന്റെ എംവി ശ്രേയാംസ് കുമാറിനെ പിന്നില്‍ ആക്കിയാണ് സിദ്ദിഖിന്റെ മുന്നേറ്റം. ആദ്യം മണ്ഡലത്തിൽ ലീഡ് ശ്രേയാംസ് കുമാറിനായിരുന്നു. അതേസമയം തന്നെ മാനന്തവാടിയിൽ മുൻമന്ത്രി പികെ ജയലക്ഷ്‌മിയെ പിന്തള്ളി എൽഡിഎഫിന്റെ ഒആർ കേളു മുന്നേറുന്നുണ്ട്. എന്നാൽ ബത്തേരിയില്‍ യുഡിഎഫിന്റെ ഐസി ബാലകൃഷ്‌ണനാണ് ലീഡ് ചെയ്യുന്നത്. 8022 വോട്ടാണ് ഇദ്ദേഹത്തിനിപ്പോള്‍ ലഭിച്ചിരിക്കുന്നത്.

Read also : അഴീക്കോട് കെഎം ഷാജി പിന്നിൽ; ഇടത് സ്‌ഥാനാർഥി കെവി സുമേഷിന്റെ ലീഡ് നാലായിരത്തിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE