മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം കടുപ്പിച്ച് യുഡിഎഫ്; ഇന്ന് സെക്രട്ടറിയേറ്റ് മാർച്ച്

By Trainee Reporter, Malabar News
UDF march
Representational Image
Ajwa Travels

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം കടുപ്പിച്ച് യുഡിഎഫ്. സെക്രട്ടറിയേറ്റിലേക്കും എല്ലാ ജില്ലാ കളക്‌ടറേറ്റുകളിലേക്കും ഇന്ന് യുഡിഎഫിന്റെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. മുഖ്യമന്ത്രിക്ക് എതിരായ സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങൾ ഹൈക്കോടതി മേൽനോട്ടത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നാണ് യുഡിഎഫിന്റെ ആവശ്യം.

പ്രതിഷേധ മാർച്ചിന്റെ സംസ്‌ഥാനതല ഉൽഘാടനം തൃശൂരിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ നിർവഹിക്കും. സെക്രട്ടറിയേറ്റ് മാർച്ച് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി ഉൽഘാടനം ചെയ്യും. ഇടുക്കിയിൽ പിജെ ജോസഫും എറണാകുളത്ത് യുഡിഎഫ് കൺവീനർ എംഎം ഹസനും കൊല്ലത്ത് രമേശ് ചെന്നിത്തലയുമാണ് ഉൽഘാടകർ.

രാഹുൽഗാന്ധിയുടെ മണ്ഡല പര്യടനം നടക്കുന്നതിനാൽ മലപ്പുറത്തും വയനാട്ടിലും ഇന്ന് പ്രതിഷേധ മാർച്ച് ഉണ്ടാകില്ല. അതേസമയം, രാഹുൽ ഗാന്ധി എംപിയുടെ മൂന്ന് ദിവസത്തെ മണ്ഡല പര്യടനം ഇന്നും തുടരും. രാവിലെ 11ന് നെൻമേനി പഞ്ചായത്തിലെ കോളിയാടിയിൽ തൊഴിലാളി സംഗമത്തിൽ രാഹുൽ ഇന്ന് പങ്കെടുക്കും.

തുടർന്ന് മലപ്പുറത്തേക്ക് തിരിക്കുന്ന രാഹുൽ വണ്ടൂരിൽ നടക്കുന്ന യുഡിഎഫ് പൊതുയോഗത്തെ അഭിസംബോധന ചെയ്യും. ഇതോടെ രാഹുൽഗാന്ധിയുടെ മൂന്ന് ദിവസത്തെ മണ്ഡല പര്യടനം ഇന്ന് അവസാനിക്കും. അതേസമയം, രാഹുൽ ഗാന്ധിയുടെ സന്ദർശനം പരിഗണിച്ചു മലപ്പുറം, വയനാട് ജില്ലകളിൽ കനത്ത പോലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

Most Read: സംസ്‌ഥാനത്ത്‌ ഇന്ന് ശക്‌തമായ മഴക്ക് സാധ്യത; കടലാക്രമണവും രൂക്ഷമായേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE