യുവേഫ ചാമ്പ്യൻസ് ലീഗ്; പിഎസ്‌ജി, ലിവർപൂൾ ഇന്നിറങ്ങും

By Staff Reporter, Malabar News
champions-league-today-matches

പാരിസ്: യുവേഫ ചാംപ്യന്‍സ് ലീഗില്‍ വമ്പൻമാര്‍ ഇന്ന് കളത്തില്‍. ഇംഗ്ളീഷ് കരുത്തരായ ലിവര്‍പൂള്‍ ലാലിഗ ചാമ്പ്യൻമാരായ അത്‌ലറ്റിക്കോ മാഡ്രിനെ നേരിടും. പിഎസ്‌ജിക്ക് ജര്‍മന്‍ ക്ളബ് ലെപ്‌സിഗാണ് എതിരാളി. മാഞ്ചസ്‌റ്റര്‍ സിറ്റി, റയല്‍ മാഡ്രിഡ്, ഇന്റര്‍ മിലാന്‍ ടീമുകള്‍ക്കും ഇന്ന് മൽസരമുണ്ട്. കഴിഞ്ഞ രണ്ട് കളികളും തോറ്റാണ് ലെപ്‌സിഗ് പിഎസ്‌ജിക്കെതിരെ ഇറങ്ങുന്നത്.

കരുത്തരെ നേരിടുന്നത് സ്വന്തം മൈതാനത്തായത് ജര്‍മന്‍ ക്ളബിന് ആശ്വാസമാണ്. ലോകകപ്പ് യോഗ്യതാ മൽസരങ്ങള്‍ക്ക് ശേഷം തിരിച്ചെത്തിയ സൂപ്പര്‍താരം ലയണല്‍ മെസി ഇന്ന് പിഎസ്‌ജിക്കായി കളിക്കും. നെയ്‌മറിന് പരിക്കേറ്റതിനാല്‍ പകരം ജൂലിയന്‍ ഡ്രാക്‌സ്‌ലര്‍ക്ക് അവസരം നല്‍കിയേക്കും.

ലിവര്‍പൂള്‍ സ്‌പാനിഷ് വമ്പൻമാരായ അത്‌ലറ്റിക്കോ മാഡ്രിഡിനെയാണ് നേരിടുക. കഴിഞ്ഞ 11 മൽസരങ്ങളില്‍ നിന്നായി 33 ഗോളുകളാണ് ക്ളോപ്പിന്റെ ചെമ്പട നേടിയത്. റയല്‍ മാഡ്രിഡിന് ഉക്രേനിയന്‍ ക്ളബായ ഷാക്‌തറാണ് എതിരാളികള്‍. മറ്റൊരു മൽസരത്തിൽ ഷെരീഫ് ഇന്റര്‍ മിലാനെ നേരിടും. കഴിഞ്ഞ കളിയിൽ റയലിനെ അട്ടിമറിച്ച ടീമാണ് ഷെരീഫ്.

Read Also: വെള്ളക്കെട്ടിൽ കെഎസ്ആർടിസി ബസ് ഇറക്കിയ സംഭവം; ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ്‌ ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE