യുജിസി നെറ്റ്; അപേക്ഷിക്കാനുള്ള തീയതി നീട്ടി

By Trainee Reporter, Malabar News
Representational image
Ajwa Travels

ന്യൂഡെൽഹി: യുജിസി നെറ്റ് പരീക്ഷക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി നാഷണൽ ടെസ്‌റ്റിങ് ഏജൻസി (എൻടിഎ). മെയ് മാസത്തിൽ നടക്കുന്ന പരീക്ഷക്കായി അപേക്ഷിക്കാനുള്ള തീയതി മാർച്ച് 9 വരെയാണ് നീട്ടിയിരിക്കുന്നത്. എൻടിഎയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം. മാർച്ച് 16 വരെ ഓൺലൈനായി അപേക്ഷയിൽ തിരുത്തലുകൾ വരുത്താൻ കഴിയും.

മാർച്ച് 2 വരെയായിരുന്നു നേരത്തെ അപേക്ഷ സമർപ്പിക്കാനായി നേരത്തെ അനുവദിച്ചിരുന്ന സമയം. തീയതി നീട്ടിനൽകണമെന്ന ആവശ്യം ഉയർന്നതോടെയാണ് ഇത് ഒരാഴ്‌ചത്തേക്ക് കൂടി നീട്ടിയത്. മെയ് 2,3,4,5,6,7,10,11,12,14,17 എന്നീ തീയതികളിലായാണ് പരീക്ഷ നടത്തുക. മൂന്ന് മണിക്കൂറാണ് പരീക്ഷയുടെ ദൈർഘ്യം. ജൂനിയർ റിസർച്ച് ഫെലോ/ അസിസ്‌റ്റന്റ്റ് പ്രൊഫസർ തസ്‌തികയിലേക്കുള്ള യോഗ്യതാ പരീക്ഷയാണിത്. അപേക്ഷ സമർപ്പിക്കേണ്ട വെബ്സൈറ്റിന്റെ ലിങ്ക്. https://ugcnet.nta.nic.in/WebInfo/Page/Page?PageId=1&LangId=P

Read also: മിന്ത്രക്ക് പിന്നാലെ ലോഗോയിൽ മാറ്റം വരുത്തി ആമസോൺ മൊബൈൽ ആപ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE