പിടിവിട്ട് കോവിഡ്, നിയന്ത്രണമില്ലാതെ പാർട്ടി സമ്മേളനങ്ങൾ, ആശങ്ക

By News Desk, Malabar News
Covid In India-update
Representational Image

തിരുവനന്തപുരം: സംസ്‌ഥാനത്ത് ആശങ്ക ഉയർത്തി കോവിഡ്. എറണാകുളം ജില്ലയിൽ 30 മുകളിലാണ് കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. കോഴിക്കോടും തൃശൂരും രോഗബാധിതരുടെ നിരക്ക് ഉയരുകയാണ്. ടിപിആർ കുതിച്ചുയരുമ്പോഴും സിപിഎം ജില്ലാ സമ്മേളനങ്ങൾ ഉൾപ്പടെ നടത്തുന്നത് ആശങ്ക ഉയർത്തുന്നുണ്ട്. പുതിയ ക്‌ളസ്‌റ്ററുകൾ രൂപപ്പെടുമ്പോഴും വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ പ്രവർത്തിക്കുന്നതും ആശങ്കയാകുന്നു.

തിരുവനന്തപുരം ജില്ലയിൽ കഴിഞ്ഞ മൂന്നു ദിവസങ്ങളിലും 3000ത്തിന് മുകളിലാണ് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം. കോഴിക്കോട്, തൃശൂർ, കണ്ണൂർ ജില്ലകളിലും ടിപിആർ 20 കടന്നു. മുപ്പതിനു മുകളിൽ ടിപിആർ ഉയന്നാൽ അപായ രേഖയ്‌ക്ക് മുകളിലെന്നാണ് കഴിഞ്ഞ രണ്ട് തരംഗങ്ങളിലേയും അനുഭവം.

ടിപിആർ 30 കടന്നാൽ പൊതുപരിപാടികൾ അനുവദിക്കില്ലെന്ന് ഇന്നലെയിറക്കിയ ഉത്തരവിൽ വ്യക്‌തമാക്കിയിരുന്നു. എന്നാൽ, നിയന്ത്രണങ്ങൾ കടലാസിൽ മാത്രം ഒതുങ്ങുന്ന സാഹചര്യമാണുള്ളത്. തിരുവനന്തപുരത്ത് സിപിഎം ജില്ലാ സമ്മേളനമുൾപ്പെടെ ഒരു മുടക്കവുമില്ലാതെ തുടരുകയാണ്. അവസാന ദിനത്തിലെ ആയിരങ്ങൾ പങ്കെടുക്കാനിടയുള്ള സമ്മേളനം ഒഴിവാക്കി. രോഗ സ്‌ഥിരീകരണ നിരക്ക് 20ന് മുകളിലുള്ള ജില്ലകളിൽ വിവിധ ചടങ്ങുകളിലെ ആളെണ്ണം 50 ആയി ചുരുക്കിയതും ഉത്തരവിൽ മാത്രമാണ്.

രോഗവ്യാപനം ആശങ്കയുയർത്തുമ്പോഴും സ്‌കൂളുകൾ 21ന് അടച്ചാൽ മതിയെന്ന തീരുമാനത്തിലെ യുക്‌തിയും വ്യക്‌തമല്ല. കണക്കുകൾ ഉയരുമ്പോഴും വാക്‌സിൻ എടുത്ത ഭൂരിഭാഗം പേർക്കും രോഗലക്ഷണങ്ങൾ ഇല്ല എന്നതാണ് ആശങ്ക.

Also Read: ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍; 2000 പേജ് കുറ്റപത്രവും 89 സാക്ഷികളെയും കോടതി പരിശോധിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE