അണ്ടർ-19 ഏഷ്യ കപ്പ് ക്രിക്കറ്റ്; ഇന്ത്യക്ക് ഹാട്രിക് കിരീടം

By Staff Reporter, Malabar News
under-19-world-cup
Ajwa Travels

ദുബായ്: അണ്ടര്‍-19 ഏഷ്യ കപ്പ് ഇന്ത്യയ്‌ക്ക് സ്വന്തം. ഫൈനലില്‍ ഇന്ത്യ 9 വിക്കറ്റിന് ശ്രീലങ്കയെ തോല്‍പിച്ചു. കനത്ത മഴയെ തുടർന്ന് ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം പുനര്‍നിശ്‌ചയിച്ച വിജയലക്ഷ്യമായ 102 റണ്‍സ് യഷ് ധുല്‍ ക്യാപ്റ്റനായ കൗമാര ഇന്ത്യ 21.3 ഓവറില്‍ മറികടന്നു.

അംഗ്രിഷ് രഘുവാന്‍ഷി 56 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. നേരത്തെ 3 വിക്കറ്റ് വീഴ്‌ത്തിയ വിക്കി ഒസ്‌റ്റാലിന്റെയും 2 വിക്കറ്റ് നേടിയ കൗശല്‍ താംബെയുടെയും ബൗളിംഗ് മികവിന് മുന്നില്‍ പതറിയ ശ്രീലങ്ക 106 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു.

ഇന്ത്യയുടെ ഹാട്രിക്ക് കിരീടനേട്ടവും എട്ടാമത് ഏഷ്യാകപ്പ് കിരീട നേട്ടവുമാണിത്. ഫൈനലില്‍ ഇന്ത്യ ശ്രീലങ്കയെ തോല്‍പ്പിക്കുന്നത് ഇത് അഞ്ചാം തവണയാണ്. ആദ്യ മൽസരം പാകിസ്‌ഥാനോട് തോറ്റ് തുടങ്ങിയ ഇന്ത്യ പുറത്താകലിന്റെ വക്കിൽ എത്തിയിരുന്നു. അവിടെ നിന്നാണ് കിരീട നേട്ടമെന്ന ലക്ഷ്യം ഇന്ത്യൻ സംഘം മറികടന്നത്.

Read Also: വെല്ലുവിളി കൂടുതൽ കരുത്തരാക്കുന്നു; പുതുവർഷ ആശംസ നേർന്ന് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE