അങ്കണവാടി ജീവനക്കാരുടെ യൂണിഫോം വിതരണവും പോഷ് ആക്‌ട് ബുക്ക് ലെറ്റ് പ്രകാശനവും

By News Desk, Malabar News
Covid Vaccine Kerala
KK Shailaja

തിരുവനന്തപുരം: അങ്കണവാടി ജീവനക്കാര്‍ക്ക് രണ്ട് അഡീഷണല്‍ സെറ്റ് യൂണിഫോം സാരി വിതരണവും തൊഴിലിടങ്ങളില്‍ സ്‌ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമം (തടയല്‍, നിരോധിക്കല്‍, പരിഹാരം) നിയമം 2013 ഇന്റേണല്‍ കമ്മിറ്റി, ലോക്കല്‍ കമ്മിറ്റി എന്നിവയെക്കുറിച്ചുള്ള ബുക്ക് ലെറ്റ്, നിയമത്തെ ആധാരമാക്കിയുള്ള കൈപുസ്‌തകം എന്നിവയുടെ പ്രകാശനവും ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു.

5.30 കോടി രൂപ വിനിയോഗിച്ചാണ് സംസ്‌ഥാനത്തെ അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും സമ്പുഷ്‌ടകേരളം പദ്ധതി പ്രകാരം രണ്ട് അഡീഷണല്‍ സെറ്റ് യൂണിഫോം സാരി അനുവദിച്ചത്. 33,115 അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് 400 രൂപ നിരക്കില്‍ കസവ് ബോര്‍ഡറുള്ള പവര്‍ലൂം കേരള കോട്ടണ്‍ സാരിയും 395 രൂപ നിരക്കിലുള്ള കസവും മഷിനീല ബോര്‍ഡറുമുള്ള ഓരോ പവര്‍ലൂം കേരള കോട്ടണ്‍ സാരിയും, 32,986 അങ്കണവാടി ഹെല്‍പ്പര്‍മാര്‍ക്ക് 400 രൂപ നിരക്കില്‍ കസവ് ബോര്‍ഡറുള്ള പവര്‍ലൂം കേരള കോട്ടണ്‍ സാരിയും 395 രൂപ നിരക്കിലുള്ള കസവും കടുംപച്ച ബോര്‍ഡറുമുള്ള ഓരോ പവര്‍ലൂം കേരള കോട്ടണ്‍ സാരിയുമാണ് വിതരണം ചെയ്യുന്നത്.

അങ്കണവാടി വര്‍ക്കറായ അനിതകുമാരിയും ഹെല്‍പ്പറായ ഗീതയും മന്ത്രിയില്‍ നിന്നും യൂണിഫോം സാരികള്‍ സ്വീകരിച്ചു.

പോഷ് ആക്‌ട് കൈപുസ്‌തകങ്ങള്‍

തൊഴിലിടങ്ങളില്‍ സ്‌ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമം (തടയല്‍, നിരോധിക്കല്‍, പരിഹാരം) നിയമം 2013 നടപ്പിലാക്കുന്നതിനുള്ള നോഡല്‍ ഏജന്‍സിയായി വനിത ശിശു വികസന ഡയറക്‌ടറേറ്റിനെ ചുമതലപ്പെടുത്തിയിരുന്നു. തൊഴില്‍ സ്‌ഥലങ്ങളിലെ സ്‌ത്രീകളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി പത്തോ അതില്‍ കൂടുതല്‍ ജീവനക്കാര്‍ തൊഴിലെടുക്കുന്ന സര്‍ക്കാര്‍, സര്‍ക്കാതിര സ്‌ഥാപനങ്ങളില്‍ ഈ നിയമത്തില്‍ അനുശാസിക്കും വിധം ഇന്റേണല്‍ കമ്മിറ്റികള്‍ രൂപീകരിക്കേണ്ടതാണ്.

പത്തില്‍ താഴെ ജീവനക്കാരുള്ള സ്‌ഥാപനങ്ങളിലെ പരാതികള്‍ ജില്ലയിലെ ജില്ലാ കളക്‌ടർ രൂപീകരിച്ചിട്ടുള്ള ലോക്കല്‍ കമ്മിറ്റി മുമ്പാകെ സമര്‍പ്പിക്കേണ്ടതാണ്. ഇത്തരം കമ്മിറ്റികളെ കുറിച്ചും പ്രവര്‍ത്തനങ്ങളെ കുറിച്ചും ലഘുവും ലളിതവുവായി വിവരിക്കുന്ന ഒരു ബുക്ക് ലെറ്റ് തയ്യാറാക്കി സര്‍ക്കാര്‍, സര്‍ക്കാരിതിര സ്‌ഥാപനങ്ങളിലും സംഘടിത, അസംഘടിത മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്കും വിതരണം ചെയ്യുന്നത് വളരെയധികം ഉപകാരപ്രദമാകും എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഇത്തരം ഒരു ബുക്ക് ലെറ്റ് തയാറാക്കുന്നതിന് വകുപ്പ് തീരുമാനിച്ചത്.

ഇപ്പോള്‍ 1 ലക്ഷം കോപ്പികളാണ് പ്രിന്റ് ചെയ്‌ത്‌ എല്ലാ ജില്ലകളിലും എത്തിക്കുന്നത്. ഇതിന്റെ സോഫ്റ്റ് കോപ്പി മറ്റു വകുപ്പുകള്‍ക്ക് കൂടി കൈമാറി ഇതേ രീതിയില്‍ ബുക്ക് ലെറ്റുകള്‍ പ്രിന്റ് ചെയ്‌ത്‌ ജീവനക്കാര്‍ക്ക് വിതരണം ചെയ്യുന്നതിന് സര്‍ക്കാര്‍ തലത്തില്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.

സ്ത്രീകള്‍ക്ക് സുരക്ഷിതമായ തൊഴിലിടം സൃഷ്‌ടിക്കുവാന്‍ സാധിക്കുന്നതിനും നിയമം നടപ്പിലാക്കുന്നതിനും വേണ്ടി തൊഴിലാളികള്‍, തൊഴിലുടമകള്‍, ഇന്റേണല്‍ കമ്മറ്റികള്‍, ലോക്കല്‍ കമ്മിറ്റികള്‍ എന്നിവര്‍ക്ക് വായിച്ച് മനസിലാക്കുന്നതിനും വേണ്ടിയാണ് വകുപ്പ് 2013ലെ നിയമത്തെ ആധാരമാക്കി ഒരു കൈപുസ്‌തകം തയാറാക്കിയത്. ഈ കൈപുസ്‌തകം ഒരു വഴികാട്ടിയായി സമൂഹത്തിലെ ഓരോ പൗരനും ഉപകാരപ്രദമാകും എന്ന ലക്ഷ്യത്തോടെയാണ് തയാറാക്കിയിട്ടുളളത്. ഇനി മുതൽ സർക്കാർ സർവീസിൽ എത്തുന്ന എല്ലാവർക്കും ഈ പുസ്‌തകങ്ങൾ നൽകുന്നതാണ്.

സെക്രട്ടറിയേറ്റിലെ ഐസി ചെയര്‍ പേഴ്‌സണും സ്‌പെഷ്യല്‍ സെക്രട്ടറിയുമായ ഷീലാറാണി, ഐസി അംഗമായ സതീജ കുമാരി എന്നിവര്‍ കൈപുസ്‌തകങ്ങള്‍ മന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി.

സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍, വനിത ശിശുവികസന വകുപ്പ് ഡയറക്‌ടർ ടിവി അനുപമ, ജെന്‍ഡര്‍ അഡ്വയ്‌സർ ഡോ.ടികെ. ആനന്ദി, അഡീഷണല്‍ ഡയറക്‌ടർ ബിന്ദു എന്നിവര്‍ പങ്കെടുത്തു.

Also Read: കെഎസ്‌യു സമരം അഴിഞ്ഞാട്ടം, പോലീസിനെ വളഞ്ഞിട്ട് ആക്രമിച്ചു; വിമർശിച്ച് മുഖ്യമന്ത്രി

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE