കേന്ദ്രമന്ത്രി മുഖ്‌താർ അബ്ബാസ് നഖ്‌വി രാജിവെച്ചു

By Desk Reporter, Malabar News
Union Minister Mukhtar Abbas Naqvi resigned
Ajwa Travels

ന്യൂഡെൽഹി: ബിജെപിയുടെ പ്രമുഖ ന്യൂനപക്ഷ മുഖമായ മുഖ്‌താർ അബ്ബാസ് നഖ്‌വി ഇന്ന് വൈകുന്നേരം ന്യൂനപക്ഷകാര്യ മന്ത്രി സ്‌ഥാനം രാജിവച്ചു. അദ്ദേഹം രാജ്യത്തിനും ജനങ്ങൾക്കും നൽകിയ സംഭാവനകളെ പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിസഭാ യോഗത്തിൽ പ്രശംസിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് രാജി. നഖ്‌വിക്കൊപ്പം പ്രധാനമന്ത്രി രാം ചന്ദ്ര പ്രസാദ് സിങ്ങിനെയും യോഗത്തിൽ പ്രശംസിച്ചു.

ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പ് സംബന്ധിച്ച ചർച്ചകൾ നടക്കുന്നതിനിടെ ആണ് മുഖ്‌താർ അബ്ബാസ് നഖ്‌വിയുടെ രാജി എന്നതും ശ്രദ്ധേയമാണ്. നഖ്‌വിയുടെ രാജ്യസഭാ കാലാവധി നാളെ അവസാനിക്കും, അടുത്ത തിരഞ്ഞെടുപ്പുകളിൽ അദ്ദേഹത്തിന്റെ പേര് ബിജെപി ഇതുവരെ നിർദ്ദേശിച്ചിട്ടും ഇല്ല.

ഇന്ന് രാവിലെ നഖ്‌വി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ബിജെപി അധ്യക്ഷൻ ജെപി നദ്ദയുമായും കൂടിക്കാഴ്‌ച നടത്തിയിരുന്നു.

Most Read:  ‘താരാപിഥിലെ കാളീ ക്ഷേത്രത്തിൽ പ്രസാദമെന്തെന്ന് വന്നു കാണൂ’; മഹുവ മൊയ്‌ത്ര

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE