ലക്‌നൗ: ഉന്നാവ് പെണ്‍കുട്ടികളുടെ മരണം കൊലപാതകമെന്ന് ഉറപ്പിച്ച് പോലീസ്. എഫ്‌ഐആറില്‍ ഐപിസി 302 പോലീസ് ചേര്‍ത്തു. പെണ്‍കുട്ടികളെ അബോധാവസ്‌ഥയില്‍ കണ്ട ബന്ധുവിനെ വീണ്ടും ചോദ്യം ചെയ്യാനും പോലീസ് തീരുമാനിച്ചു.
ശരീരത്തില്‍ ബാഹ്യമുറിവുകള്‍ ഇല്ലായെന്നാണ് പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്. കൈയ്യും കാലും കെട്ടിയിട്ടതിന്റെ ലക്ഷണവും ശരീരത്തില്‍ ഇല്ല. മരണകാരണം വിഷം ഉള്ളില്‍ ചെന്നാണ്. ആന്തരീകാവയവങ്ങള്‍ രാസ പരിശോധക്കയച്ചിട്ടുണ്ട്.
ഇന്നലെയാണ് കന്നുകാലികൾക്ക് പുല്ല് തേടിപ്പോയ പതിമൂന്നും, പതിനാറും വയസുള്ള പെൺകുട്ടികളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഏറെ നേരമായിട്ടും തിരികെ വരാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് ഇവരെ വനമേഖലക്കടുത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റൊരു പെൺകുട്ടിയെ കൈകാലുകൾ കെട്ടിയിട്ട നിലയിൽ ഗുരുതരാവസ്‌ഥയിൽ കണ്ടെത്തി. തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അസോഹ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്.