പ്രകൃതി വിരുദ്ധ പീഡനം; യുവാവിനെതിരെ പോലീസ് കേസെടുത്തു

By Staff Reporter, Malabar News
Child-Abuse
Representational Image
Ajwa Travels

കണ്ണൂർ: ഖുര്‍ആന്‍ പഠിക്കാനെത്തിയ കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്ന പരാതിയിൽ യുവാവിനെതിരെ പോലീസ് കേസെടുത്തു. തളിപ്പറമ്പ് നഗരസഭാ പരിധിയിലെ 11 വയസുകാരന്റെ പരാതിയിലാണ് പാപ്പിനിശേരി സ്വദേശി മുനീസി(22)നെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തത്. ഇരയായ കുട്ടി നേരിട്ടാണ് തളിപ്പറമ്പ് പോലീസിൽ പരാതി നൽകിയത്.

പാപ്പിനിശേരിയിലുള്ള ബന്ധു വീട്ടില്‍ താമസിക്കുന്ന കുട്ടിയെ ഈ മാസം നാലിന് രാത്രി കിടപ്പുമുറിയില്‍ വെച്ച് പീഡിപ്പിച്ചതായാണ് പരാതി. ബന്ധു വീട്ടിൽനിന്നും തിരിച്ചെത്തിയ കുട്ടിയുടെ പെരുമാറ്റത്തിലുണ്ടായ മാറ്റം ശ്രദ്ധയിൽപ്പെട്ട മാതാപിതാക്കൾ കുട്ടിയോട്‌ സംഭവങ്ങൾ അന്വേഷിച്ചപ്പോഴാണ് പീഡനം നടന്ന വിവരം പുറത്തറിഞ്ഞത്.

ഇതോടെ മാതാപിതാക്കൾ തളിപ്പറമ്പ് പോലീസിൽ നേരിട്ടെത്തി പരാതി നൽകുകയായിരുന്നു. 164 പ്രകാരം കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. തുടർന്ന് ബന്ധുവായ മുനീസിനെതിരെ പോക്‌സോ നിയമപ്രകാരം പോലീസ് കേസെടുത്തു.

Malabar News: ലഹരി വേട്ട; 4 പേർ പിടിയിൽ, കഞ്ചാവും മയക്കുമരുന്നും പിടിച്ചെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE