ലഹരി വേട്ട; 4 പേർ പിടിയിൽ, കഞ്ചാവും മയക്കുമരുന്നും പിടിച്ചെടുത്തു 

By Trainee Reporter, Malabar News
drugs arrest
Representational image
Ajwa Travels

പരപ്പനങ്ങാടി: രണ്ടിടങ്ങളിൽ നിന്നായി 50 കിലോ കഞ്ചാവും ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കുമരുന്നുമായി 4 പേർ പിടിയിൽ. കാറിൽ കടത്തിയ 8.100 കിലോഗ്രാം കഞ്ചാവ്, 4.95 ഗ്രാം എംഡിഎംഎ, 0.5 ഗ്രാം എൽഎസ്‌ടി സ്‌റ്റാംപ് എന്നിവ കണ്ണമംഗലത്ത് നിന്നാണ് പിടികൂടിയത്. സംഭവത്തിൽ കണ്ണമംഗലം ചെങ്ങാനി സ്വദേശി കെ അബ്‌ദു ലത്തീഫ് (35) എന്നയാളെ പോലീസ് അറസ്‌റ്റ് ചെയ്‌തു.

തുടർന്ന് നടത്തിയ പരിശോധനയിൽ ചേലേമ്പ്ര പുല്ലിപറമ്പ് പാറക്കടവ് പാലത്തിനടുത്ത് നിന്ന് 9.82 കിലോഗ്രാം കഞ്ചാവുമായി 3 പേരെ പിടികൂടി. വിനോദ് കുമാർ, മുഹമ്മദ് ഷഫീർ, ബേബി ഷാൻ എന്നിവരെയാണ് പിടികൂടിയത്. ഇവരുടെ സ്‌കൂട്ടറും പിടിച്ചെടുത്തിട്ടുണ്ട്. തുടർന്ന് നടത്തിയ പരിശോധനയിൽ വിനോദിന്റെ വീട്ടിൽ നിന്ന് 33.5 കിലോഗ്രാം കഞ്ചാവും കണ്ടെടുത്തു.

പരപ്പനങ്ങാടി എക്‌സൈസ്‌ റേഞ്ച് ഇൻസ്‌പെക്‌ടർ സാബു ആർ ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പരപ്പനങ്ങാടി എക്‌സൈസ്‌ സംഘവും എക്‌സൈസ്‌ കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡും പ്രതികളെ പിടികൂടുന്നതിന് നേതൃത്വം നൽകി.

അസിസ്‌റ്റന്റ്‌ ഇൻസ്‌പെക്‌ടർ ടി ഷിജുമോൻ, പ്രിവന്റീവ്‌ ഓഫിസർമാരായ പ്രജോഷ് കുമാർ, കെ പ്രദീപ് കുമാർ, ഷിബു ശങ്കർ, സിവിൽ എക്‌സൈസ്‌ ഓഫിസർമാരായ ശിഹാബുദ്ദീൻ, നിതിൻ ചൊമാരി, സി സാഗിഷ്, എം ദിദിൻ, എ അരുൺ, ജയകൃഷ്‌ണൻ, വനിതാ ഉദ്യോഗസ്‌ഥരായ പി സിന്ധു, പിഎം ലിഷ, ഡ്രൈവർ വിനോദ് കുമാർ തുടങ്ങിയവരും പരിശോധനയിൽ പങ്കെടുത്തു.

Read also: ഞെളിയംപറമ്പിലെ മാലിന്യ പ്രശ്‌നം; ശാശ്വത പരിഹാരത്തിനായി മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE