നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുപി സ്വദേശി പിടിയിൽ

By Staff Reporter, Malabar News
tobacco seized_kannur
Ajwa Travels

കണ്ണൂർ: വൻ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഉത്തർപ്രദേശ് സ്വദേശി പിടിയിൽ. വിൽപനക്കായി സൂക്ഷിച്ച ഏഴ് ഇനങ്ങളില്‍പ്പെട്ട രണ്ടായിരത്തോളം പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രാജേഷ്‌കുമാറി(45)നെയാണ് പരിയാരം പോലീസ് പിടികൂടിയത്.

പുകയില ഉൽപ്പന്നങ്ങൾ ഇയാള്‍ യുപിയില്‍ നിന്നും കൊണ്ടുവന്ന്, വീട്ടിൽ സംഭരിച്ച് വില്‍പ്പന നടത്തുകയായിരുന്നു എന്നാണ് പോലീസിന് ലഭിച്ച സൂചന. പിലാത്തറ ചെറുതാഴം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് സമീപം ഇയാൾ താമസിക്കുന്ന സ്വകാര്യ വാടക ക്വാട്ടേര്‍സില്‍ നിന്നാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ ആയിരുന്നു പരിശോധന.

ഇയാൾ അതിഥി തൊഴിലാളികള്‍ക്കിടയില്‍ മാത്രമാണ് ഇവ വില്‍പ്പന നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. പഴയങ്ങാടി പാലത്തിന് സമീപം മുറുക്കാൻ കട നടത്തിവരികയാണ് പിടിയിലായ രാജേഷ് കുമാർ.

Malabar News: ടാറിങ് ബലപ്പെടുത്തി; വടക്കഞ്ചേരിയിൽ ഇനി കുരുക്കില്ലാതെ യാത്ര

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE